KeralaNews

മുഖ്യമന്ത്രി ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നു

തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തുന്നു. മുഖ്യമന്ത്രി രാജ്ഭവനിലെത്തിയാണ് ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തുന്നത്. വിവാദ ലോകായുക്ത ഭേദഗതി ഓർഡിനൻസ് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും. വിവാദ ഓർഡിനൻസിൽ ഗവർണ്ണർ ഇതുവരെ  ഒപ്പിട്ടിട്ടില്ല. ഓർഡിനൻസിന്റെ ആവശ്യകത മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി വിശദീകരിച്ചാൽ ഗവർണ്ണർ ഒപ്പിടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. വിദേശസന്ദർശനത്തിന് ശേഷം ഇന്നാണ് മുഖ്യമന്ത്രി കേരളത്തിൽ തിരിച്ചെത്തിയത്. അമേരിക്കയിലെ ചികിത്സക്കും ഗൾഫ് എക്സ്പോയിൽ പങ്കെടുത്തതിനും ശേഷമാണ് മടക്കം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button