ലതാ മങ്കേഷ്‌കർ അവസാനമായി പാടിയത് അംബാനി കുടുംബത്തിനു വേണ്ടി
മുംബൈ:ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതമായിരുന്നു ലതാ മങ്കേഷ്‌കറുടേത്(Lata Mangeshkar). അഭിനയത്തോട് താല്പര്യം ഉണ്ടായിരുന്ന പെൺകുട്ടി രാജ്യത്തിന്റെ വാനമ്പാടിയായി ഉയർന്നതിന് കാരണം സംഗീതത്തോടുള്ള അടങ്ങാത്ത അഭിരുചിയായിരുന്നു. തന്റെ മധുരമായ ശബ്ദത്തിൽ നാല്‍പതിനായിരത്തിലധികം ഗാനങ്ങൾ സമ്മാനിച്ച് പ്രിയ ഗായിക വിടപറയുമ്പോൾ ഓരോ വ്യക്തിയുടെയും കണ്ണുകളെ ഈറനണിയിക്കുന്നു. ലത മങ്കേഷ്‌കർ അവസാനമായി പാടി റെക്കോർഡ് ചെയ്ത ഗാനം ഒരു ഗായത്രി മന്ത്രമായിരുന്നു.
അംബാനി കുടുംബത്തിനായി മുംബൈയിലെ സ്റ്റുഡിയോയിൽ വച്ചാണ് ഗായത്രി മന്ത്ര റെക്കോർഡ് ചെയ്തത്. മുകേഷ് അംബാനിയുടെയുടെ മകള്‍ ഇഷയുടെ വിവാഹ ചടങ്ങിൽ ഈ മന്ത്ര മുഴങ്ങുകയും ചെയ്തിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വിവാഹ ചടങ്ങിന് വേണ്ടി ലത മങ്കേഷ്ക്കർ അയച്ചു നല്‍കിയ അഭിനന്ദന സന്ദേശത്തിൽ ഈ ഗായത്രി മന്ത്രവും പാടി അയച്ചു നല്‍കുക ആയിരുന്നു.