തിരുവനന്തപുരം:ലോകായുക്ത (Lokayukta) നിയമ ഭേദഗതിയെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan). ലോകായുക്തയില്‍ മാറ്റം ആവശ്യമാണെന്ന നിയമോപദേശം കിട്ടിയെന്നും അനുസരിച്ചുള്ള സാധാരണ നടപടി മാത്രമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐയുടെ എതിര്‍പ്പില്‍ അവരുമായി ചര്‍ച്ച ചെയ്ത ശേഷം പ്രതികരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ ഹൈക്കോടതിയിൽ ഹർജിയെത്തി. രാഷ്ട്രപതിയുടെ അനുമതി ഇല്ലാതെ ഭേദഗതി ഓർഡിനൻസ് കൊണ്ടുവരുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഹർജിയിൽ പറയുന്നു. ഈ സാഹചര്യത്തിൽ ഓർഡിനൻസ് നടപ്പാക്കുന്നത് അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുപ്രവർത്തകനായ ആർ എസ് ശശികുമാർ ആണ് ഹർജി നൽകിയത്. ദുരിതാശ്വാസ ഫണ്ട് വിനിയോഗത്തിൽ ക്രമക്കേട് ആരോപിച്ച് മുഖ്യമന്ത്രിയ്ക്ക് എതിരെ ലോകായുക്തയില്‍ പരാതി നൽകിയ വ്യക്തയാണ് ഹർജിക്കാരൻ.