24.9 C
Kottayam
Friday, June 5, 2026

‘ചിക്കൻ ബ്ലഡ്’ ഇഞ്ചക്ഷൻ, മക്കളെ ഒന്നാമതാക്കാൻ എന്തും ചെയ്യുന്ന മാതാപിതാക്കൾ

Must read

ഇത് മത്സരങ്ങളുടെ ലോകമാണ് അല്ലേ? ആവറേജ് മനുഷ്യര്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുന്ന ലോകം. അതില്‍ ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുട്ടികള്‍ ഏറ്റവും മിടുക്കന്മാരായി എല്ലാത്തിലും ഒന്നാമതായി വളരണം എന്നാണ് ആഗ്രഹിക്കുന്നത്.

അതിനുവേണ്ടി അവര്‍ക്ക് പരിശീലനം നല്‍കുന്നതൊക്കെ നാം കണ്ടിട്ടുണ്ട്. ചൈനയിലെ മധ്യവര്‍​ഗകുടുംബങ്ങളില്‍ ഇത് വളരെയധികം വര്‍ധിച്ചുവരുന്നുവെന്നാണ് പുതിയ ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതിനെ ‘ചിക്കന്‍ പാരന്‍റിംഗ്’ എന്ന് പറയുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപ്രകാരം രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികള്‍ സൂപ്പര്‍ കിഡ് ആയി മാറുന്നതിന് വേണ്ടി തങ്ങളെ കൊണ്ട് പറ്റാവുന്നതെല്ലാം ചെയ്യുകയാണ്. എന്തുകൊണ്ടാണ് അതിന് ‘ചിക്കന്‍ പാരന്റിം​ഗ്’ എന്ന് പേരുവന്നത്? ചൈനയില്‍, നേരത്തെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കോഴിയുടെ ചോര കുത്തിവയ്ക്കുന്നത് ഒരു പരിഹാരമായി കണ്ടിരുന്നു. 1950 -കളില്‍ തന്നെ ആളുകള്‍ ശരീരത്തില്‍ ഫ്രഷ് ആയിട്ടുള്ള കോഴിയുടെ ചോര കുത്തിവയ്ക്കുമായിരുന്നത്രെ. കാന്‍സര്‍, വന്ധ്യത, കഷണ്ടി തുടങ്ങിയവ ഇല്ലാതെയാവാന്‍ ഇത് സഹായിക്കും എന്നാണ് അവരുടെ വിശ്വാസം.

കാലം കഴിഞ്ഞപ്പോള്‍ ഈ രീതി പയ്യെപ്പയ്യെ ഇല്ലാതായി. എങ്കിലും ‘ചിക്കന്‍ ബ്ലഡ് ഇഞ്ചക്ഷന്‍’ എന്ന വാക്ക് നിലനിന്നു. എല്ലാത്തിലും മികച്ചവരായി നിലനില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങളെയാണ് ഈ വാക്ക് കൊണ്ടുദ്ദേശിക്കുന്നത്. supchina.com റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്‌ കുട്ടികള്‍ വിദ്യാഭ്യാസമേഖലയിലും കായികമേഖലകളിലും തുടങ്ങി സകലതിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ രക്ഷിതാക്കള്‍ തങ്ങളെ കൊണ്ട് കഴിയുന്നതെല്ലാം ചെയ്യുകയാണ്.

- Advertisement -

ചൈനയിലെ മധ്യവര്‍ഗകുടുംബങ്ങള്‍ തങ്ങളുടെ മക്കളെ മികച്ചവരാക്കാന്‍ എന്ത് പ്രയത്നവും ചെയ്യുന്നു. അതിനായി ശമ്ബളത്തിന്‍റെ നാലിലൊന്നോ രണ്ടിലൊന്നോ ചെലവാക്കാന്‍ അവര്‍ക്ക് മടിയില്ല. അതുപോലെ നീണ്ട യാത്രകളൊഴിവാക്കാനും അതിനായുള്ള സമയലാഭത്തിനും പലരും സ്കൂളിനടത്തു തന്നെ വീട് വാങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രവുമല്ല, കുട്ടികള്‍ക്ക് വേണ്ടി ഒരുനിമിഷം പോലും വിശ്രമമില്ലാത്ത തരത്തിലുള്ള ടൈംടേബിളാണ് രക്ഷിതാക്കള്‍ തയ്യാറാക്കുന്നത്. അത് അതിരാവിലെ തുടങ്ങുന്നു. പഠനം, സ്പോര്‍ട്സ്, ആര്‍ട്സ് തുടങ്ങി സകലതിലും അവര്‍ക്ക് പരിശീലനം നല്‍കുന്നു.

- Advertisement -

യുഎസ്സില്‍ നിലനില്‍ക്കുന്ന ‘ഹെലികോപ്ടര്‍ പാരന്‍റിംഗി’നോട് ഏറെ സാമ്യമുള്ളതാണ് ഈ ‘ചിക്കന്‍ ബ്ലഡ് പാരന്‍റിംഗും’. ഇത്തരത്തിലുള്ള മാതാപിതാക്കള്‍ വിശ്വസിക്കുന്നത് ഒരു സ്കൂള്‍ മാത്രം പോരാ, കുട്ടിക്ക് നല്ല ഗ്രേഡുകള്‍ മതിയാകില്ല, പകരം തങ്ങളുടെ കുട്ടി എല്ലാവരേക്കാളും മികച്ച നിലയിലെത്തണം എന്നാണ്. അങ്ങനെ, കുട്ടികളുടെ രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളെ മികച്ച സ്കൂളുകളില്‍ എത്തിക്കുന്നതിനും അതിനുശേഷം നല്ല ജോലിയിലെത്തിക്കുന്നതിനും വേണ്ടി പറ്റാവുന്നതെല്ലാം ചെയ്യുന്നു.

രക്ഷിതാക്കളുടെ പ്രതീക്ഷകളും പരിശീലനങ്ങളും കുത്തിവയ്ക്കപ്പെട്ട് വളരുന്ന ഈ കുട്ടികളെ ‘ചിക്കന്‍ ബേബി’ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. രക്ഷിതാക്കളിലെ ഈ അമിതപ്രതീക്ഷയും സമ്മര്‍ദ്ദവും കാരണം കുട്ടികളില്‍ വിഷാദം വര്‍ധിച്ചു വരികയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

2019-20 ദേശീയ മാനസികാരോഗ്യ വികസന റിപ്പോര്‍ട്ടില്‍ 25 ശതമാനം ചൈനീസ് കൗമാരക്കാരും വിഷാദരോഗം ബാധിച്ചവരാണെന്നും 7.4 ശതമാനം പേര്‍ കടുത്ത വിഷാദരോഗമുള്ളവരാണെന്നും സിംഗപ്പൂര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

Popular this week