കസേരമാറ്റം; ചെന്നിത്തലയുടെ നിയമസഭയിലെ ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറ്റി

തിരുവനന്തപുരം: പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെട്ട രമേശ് ചെന്നിത്തലയുടെ നിയമസഭയിലെ ഇരിപ്പിടം രണ്ടാം നിരയിലേക്ക് മാറ്റി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മന്‍ ചാണ്ടി, പി.ജെ. ജോസഫ് എന്നിവരാണ് പ്രതിപക്ഷ നേതൃനിരയില്‍ മുന്‍നിരയിലുള്ളത്.

തന്റെ പ്രവര്‍ത്തന കേന്ദ്രം കേരളം തന്നെയായിരിക്കും. ഡല്‍ഹിയിലേക്ക് ഇല്ലെന്നും ഹരിപ്പാട് എംഎല്‍എയെന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. വി.ഡി. സതീശന്‍ പ്രതിപക്ഷത്തെ ഒരുമിച്ചു മുന്നോട്ട് പോകുമെന്നും ചെന്നിത്തല പറഞ്ഞു.

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീം ആണ് എം.എല്‍.എമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ ക്ഷണിക്കുന്നത്. ആദ്യം വള്ളിക്കുന്ന് എംഎല്‍എ പി അബ്ദുള്‍ ഹമീദാണ് സത്യപ്രതിജ്ഞ ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News