26 C
Kottayam
Tuesday, June 9, 2026

ഒ.ടി.ടിയിൽ എത്തിയിട്ടും തിയറ്ററില്‍ ആളു കുറയുന്നില്ല,വാരിസിനും തുനിവിനും ചെന്നൈയിൽ സ്‌പെഷ്യൽ ഷോ

Must read

ചെന്നൈ:പൊങ്കല്‍ റിലീസായി എത്തിയ വിജയ് ചിത്രം വാരിസും അജിത്ത് ചിത്രം തുനിവും ബോക്‌സോഫീസില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് ചിത്രങ്ങളും ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചുവെങ്കിലും ചില തിയേറ്ററുകളില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോഴിതാ ഇരുചിത്രങ്ങള്‍ക്കും ചെന്നൈയിലെ തിരഞ്ഞെടുത്ത തിയേറ്ററുകളില്‍ സ്‌പെഷ്യല്‍ ഷോ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. വാരിസിന്റെയും തുനിവിന്റെയും പ്രദര്‍ശനം 50 ദിവസത്തോട് അടുക്കുന്നതിന്റെ ഭാഗമായാണ് സ്‌പെഷ്യല്‍ ഷോ. ഇതിനായി ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ഫെബ്രുവരി 25-നാണ് ഇരുചിത്രങ്ങളുടെയും സ്‌പെഷ്യല്‍ ഷോ സംഘടിപ്പിച്ചിരിക്കുന്നത്.

- Advertisement -

‘വലിമൈ’ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ എച്ച്. വിനോദും അജിത്തും ഒന്നിച്ച ചിത്രമാണ് തുനിവ്. ബാങ്ക് മോഷണത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. അസുരന് ശേഷം മഞ്ജു വാര്യര്‍ നായികയായെത്തുന്ന തമിഴ് ചിത്രം കൂടിയാണ് തുനിവ്. സമുദ്രക്കനി, വീര, ജോണ്‍ കൊക്കന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

- Advertisement -

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത വാരിസില്‍ രശ്മിക മന്ദാന, ശരത്കുമാര്‍, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, യോഗി ബാബു, ജയസുധ എന്നിവരും എത്തുന്നുണ്ട്. അതേസമയം, ‘ലിയോ’യാണ് വിജയിയുടെ പുതിയ ചിത്രം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

”പ്രധാനമന്ത്രിയുടെ മകനും നടിയുമായി അവിഹിതം; അതിന്റെ അശ്ളീല കാസറ്റ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൈയില്‍”; 30 വര്‍ഷംമുമ്പ് വീരപ്പന്‍ ഉന്നയിച്ച ആരോപണത്തില്‍ വിധി വന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; സൺ ടിവിയെ മുട്ടുകുത്തിച്ച് നടി സുകന്യ

ചെന്നൈ: ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഉന്നതര്‍ പ്രതിഭാഗത്തുള്ള കേസ്, ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന വലിയ അഭിഭാഷകരെ വെച്ചാണ് അവര്‍ വാദിച്ചത്.. എന്നിട്ടും ഒരു സ്ത്രീ ഒറ്റക്ക് ജയിച്ചു! അതും 30 വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിലൂടെ....

കാലിന്മേൽ കാൽ കയറ്റി ഇരിക്കുക; ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ കുഴപ്പം; മരണസ്ഥലത്ത് പരിചയമുള്ള ആളുകളെ കണ്ട് ചിരിച്ചാൽ തീർന്നു; പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഡബിൾ ഓക്കെ; സലിം കുമാറിന്റെ സംസ്‌കാര...

കൊച്ചി: നടൻ സലിംകുമാറിന്റെ വിയോഗത്തിന് പിന്നാലെ മരണവീട്ടിലെ പെരുമാറ്റത്തെച്ചൊല്ലി തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടിയും മോഡലുമായ റിനി ആൻ ജോർജ്. മറ്റാർക്കും യാതൊരുവിധ ഉപദ്രവവുമില്ലാത്ത...

രാഹുൽ ഗാന്ധിക്കെതിരായ ഫ്ലക്സ് വിവാദം;ഒടുവിൽ ആളെ കിട്ടി! പ്രവർത്തകരുടെ വികാരം അറിയിക്കാനെന്ന് വിശദീകരണം

ന്യൂഡൽഹി:പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ നിർണ്ണായക യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഡൽഹിയെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള വലിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. രാഹുൽ...

കോംഗോയിലെ എബോള വ്യാപനം; മരണം 101 കടന്നു,550 കേസുകൾ സ്ഥിരീകരിച്ചു, ജാഗ്രതാ നിർദ്ദേശം

ഡി.ആർ.കോംഗോയിലെ(ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ) സ്ഥിരീകരിച്ച എബോള കേസുകളുടെ എണ്ണം 550 ആയി ഉയർന്നു, 101 മരണങ്ങൾ ഉൾപ്പെടെയാണിത്. രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞിട്ടില്ലെന്നും കരുതൽ വേണമെന്നും ആരോഗ്യവിഭാഗം മുന്നറിയിപ്പ് നൽകി. പ്രദേശവാസികളിൽ നിന്ന് ആരോഗ്യപ്രവർത്തകർക്ക്...

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കടുത്ത നിയന്ത്രണം; അക്രഡിറ്റേഷൻ കാർഡുള്ളവരെയും ഗേറ്റിൽ തടയുന്നു

തിരുവനന്തപുരം: സംസ്ഥാന ഭരണകൂടത്തിന്റെ ആസ്ഥാനമായ തിരുവനന്തപുരം സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുതിയ ഉത്തരവ് പുറത്തിറങ്ങി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഓഫിസ് സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷിത മേഖലയായ നോർത്ത് ബ്ലോക്കിലേക്ക്...

Popular this week