25 C
Kottayam
Tuesday, June 9, 2026

11-കാരിയെ കൊന്ന് കുഴിച്ചിട്ടു; പോലീസിനെ പ്രതിയിലേക്കെത്തിച്ചത് അമ്മയുടെ ഫോണിൽ വന്ന മിസ്ഡ് കോൾ

Must read

ന്യൂഡല്‍ഹി: പതിനൊന്നുകാരിയുടെ കൊലപാതകത്തിലെ പ്രതിയെ പിടികൂടാൻ തുമ്പായത് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ്‌കോള്‍. ഡല്‍ഹിയിലെ നാംഗ് ലോയില്‍ നിന്ന് ഫെബ്രുവരി ഒമ്പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തൊട്ടടുത്ത ദിവസം തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കുട്ടിയെ കാണാതായ ദിവസം രാവിലെ 11.50-ന് അമ്മയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. പക്ഷെ, തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തില്‍ മാതാപിതാക്കള്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. ആ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് 21 കാരനായ പ്രതിയിലായിരുന്നു.

കുട്ടിയെ കാണാതായി പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം രോഹിത് എന്ന പ്രതിയിലേക്കെത്തിച്ചത്. ഫോണ്‍ ട്രാക്ക് ചെയ്ത് അന്വേഷണസംഘം പഞ്ചാബിലും മധ്യപ്രദേശിലും എത്തി. ഒടുവില്‍ ഫെബ്രുവരി 21- ന് രോഹിത് പിടിയിലായി. ചോദ്യം ചെയ്യലിനിടെ ഫെബ്രുവരി 9 -ന് കുട്ടിയെ കൊലപ്പെടുത്തി മൃതശരീരം കുഴിച്ചിട്ടതായി രോഹിത് കുറ്റസമ്മതം നടത്തി. പശ്ചിമ ഡല്‍ഹിയിലെ മുണ്ഡ്കാ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കുടുംബത്തിലെ നാല് ആണ്‍കുട്ടികള്‍ക്ക് ഏക സഹോദരിയായിരുന്നു മരിച്ച പെണ്‍കുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് വിധേയ ആയിരുന്നോ എന്നുള്ളത് മൃതദേഹപരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘ചന്തുവിന്റെ വികാരം ആ നിമിഷത്തിൽ തുടങ്ങിയതല്ല, ഒച്ച എടുത്തത് മോശമായി പോയോ എന്ന് അവൻ ചോദിച്ചു ’ യൂ ടൂബർമാർക്കെതിരെ ജനകീയ പ്രക്ഷോഭം തന്നെ ഉണ്ടായാലും കുഴപ്പമില്ല ; തുറന്നടിച്ച് പിഷാരടി

പാലക്കാട് അന്തരിച്ച നടൻ സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ അതിരുവിട്ടു പെരുമാറിയ ഓൺലൈൻ വിഡിയോ ചാനലുകൾക്കെതിരെ രമേഷ് പിഷാരടി. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് സലിംകുമാറിന്റെ സംസ്കാരച്ചടങ്ങിനിടെ ഉണ്ടായതെന്നും ‍മുഖ്യമന്ത്രിയും ചന്തുവും അടക്കം അപേക്ഷിച്ചിട്ടും മൊബൈൽ ക്യാമറകളുമായി തിക്കിക്കൂടിയവർ...

‘56 അകമ്പടി വാഹനങ്ങളും 560 പോലീസുകാരും ഉണ്ടായിരുന്നില്ല’;മേജർ രവിയെ തള്ളി പിണറായിയുടെ ഓഫീസ്

തിരുവനന്തപുരം: മേജർ രവിയുടെ ആരോപണം തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഓഫീസ്. നടനും മുൻ എംപിയുമായ ഇന്നസെന്റിന്റെ നിര്യാണവേളയിൽ പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാനെത്തിയത് 55 വാഹനങ്ങളുടേയും 560 പോലീസ് അകമ്പടിയോടുകൂടിയാണെന്നുമുള്ള മേജർ...

”പ്രധാനമന്ത്രിയുടെ മകനും നടിയുമായി അവിഹിതം; അതിന്റെ അശ്ളീല കാസറ്റ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ കൈയില്‍”; 30 വര്‍ഷംമുമ്പ് വീരപ്പന്‍ ഉന്നയിച്ച ആരോപണത്തില്‍ വിധി വന്നത് ദിവസങ്ങള്‍ക്ക് മുമ്പ്; സൺ ടിവിയെ മുട്ടുകുത്തിച്ച് നടി സുകന്യ

ചെന്നൈ: ഭരണകൂടത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഉന്നതര്‍ പ്രതിഭാഗത്തുള്ള കേസ്, ലക്ഷങ്ങള്‍ ഫീസുവാങ്ങുന്ന വലിയ അഭിഭാഷകരെ വെച്ചാണ് അവര്‍ വാദിച്ചത്.. എന്നിട്ടും ഒരു സ്ത്രീ ഒറ്റക്ക് ജയിച്ചു! അതും 30 വര്‍ഷം നീണ്ടുനിന്ന പോരാട്ടത്തിലൂടെ....

കാലിന്മേൽ കാൽ കയറ്റി ഇരിക്കുക; ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാൽ കുഴപ്പം; മരണസ്ഥലത്ത് പരിചയമുള്ള ആളുകളെ കണ്ട് ചിരിച്ചാൽ തീർന്നു; പക്ഷെ ആ ഒരു കാര്യത്തിൽ മാത്രം ഡബിൾ ഓക്കെ; സലിം കുമാറിന്റെ സംസ്‌കാര...

കൊച്ചി: നടൻ സലിംകുമാറിന്റെ വിയോഗത്തിന് പിന്നാലെ മരണവീട്ടിലെ പെരുമാറ്റത്തെച്ചൊല്ലി തനിക്കെതിരെ ഉയർന്ന കടുത്ത സൈബർ ആക്രമണങ്ങൾക്ക് ശക്തമായ ഭാഷയിൽ മറുപടി നൽകി നടിയും മോഡലുമായ റിനി ആൻ ജോർജ്. മറ്റാർക്കും യാതൊരുവിധ ഉപദ്രവവുമില്ലാത്ത...

രാഹുൽ ഗാന്ധിക്കെതിരായ ഫ്ലക്സ് വിവാദം;ഒടുവിൽ ആളെ കിട്ടി! പ്രവർത്തകരുടെ വികാരം അറിയിക്കാനെന്ന് വിശദീകരണം

ന്യൂഡൽഹി:പ്രതിപക്ഷ പാർട്ടികളുടെ ദേശീയ കൂട്ടായ്മയായ 'ഇന്ത്യ' (INDIA) സഖ്യത്തിന്റെ നിർണ്ണായക യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപാണ് ഡൽഹിയെയും രാഷ്ട്രീയ വൃത്തങ്ങളെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് രാഹുൽ ഗാന്ധിക്കെതിരെയുള്ള വലിയ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. രാഹുൽ...

Popular this week