ചെന്നൈ: വിഷുത്തിരക്ക് പരിഗണിച്ച് ചെന്നൈയിൽനിന്ന് ബുധനാഴ്ച(ഏപ്രിൽ 8) മംഗളൂരുവിലേക്ക് സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി 11.55-ന് ചെന്നൈ സെൻട്രലിൽനിന്ന് പുറപ്പെട്ട് വ്യാഴാഴ്ച വൈകീട്ട് നാലുമണിക്ക് മംഗളൂരു ജങ്ഷനിൽ എത്തുന്ന രീതിയിലാണ് സ്‌പെഷ്യൽ ട്രെയിനിന്റെ (06127) സർവീസ്.
ഏപ്രിൽ ഒൻപത് വ്യാഴാഴ്ച മംഗളൂരു ജങ്ഷൻ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ ട്രെയിനും(06128) സർവീസ് നടത്തും. വ്യാഴാഴ്ച രാത്രി എട്ടുമണിക്ക് മംഗളൂരു ജങ്ഷനിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ ഈ ട്രെയിനുകൾക്ക് സ്‌റ്റോപ്പുണ്ട്. രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകളുമായാണ് സർവീസ്. ബുധനാഴ്ച ഉച്ചയോടെ റിസർവേഷൻ ആരംഭിക്കും.
വെള്ളിയാഴ്ചയും വൺവേ സ്‌പെഷ്യൽ…
ഏപ്രിൽ 10 വെള്ളിയാഴ്ച ചെന്നൈ എഗ്മോർ-മംഗളൂരു സെൻട്രൽ(06153) സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. വൺവേ സ്‌പെഷ്യലായി സർവീസ് നടത്തുന്ന ഈ ട്രെയിൻ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്ക് ചെന്നൈ എഗ്മോറിൽനിന്ന് തിരിക്കും. ശനിയാഴ്ച രാവിലെ 6.55-ന് മംഗളൂരു സെൻട്രലിൽ എത്തും. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് റിസർവേഷൻ ആരംഭിക്കുന്ന ഈ ട്രെയിനിൽ രണ്ട് എസി ടൂ ടയർ, രണ്ട് എസി ത്രീടയർ, 10 സ്ലീപ്പർ ക്ലാസ്, നാല് ജനറൽ കോച്ചുകളുണ്ട്. പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർകോട് എന്നിവിടങ്ങളിൽ സ്‌റ്റോപ്പുണ്ടാകും.
ഏപ്രിൽ 11-ന് മംഗളൂരു-തിരുവനന്തപുരം നോർത്ത് സ്‌പെഷ്യൽ ട്രെയിൻ
ഏപ്രിൽ 11 ശനിയാഴ്ച മംഗളൂരു ജങ്ഷനിൽനിന്ന് തിരുവനന്തപുരം നോർത്തിലേക്ക് സ്‌പെഷ്യൽ ട്രെയിൻ(06041) സർവീസ് നടത്തും. മംഗളൂരൂ ജങ്ഷനിൽനിന്ന് വൈകീട്ട് ആറുമണിക്ക് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ ആറരയ്ക്ക് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. ഏപ്രിൽ 12 ഞായറാഴ്ച തിരുവനന്തപുരം നോർത്ത്- മംഗളൂരൂ ജങ്ഷൻ സ്‌പെഷ്യൽ ട്രെയിനും(06042) പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശ്ശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ ഈ രണ്ട് ട്രെയിനുകൾക്കും സ്‌റ്റോപ്പുകളുണ്ട്. റിസർവേഷൻ ഏപ്രിൽ ഒൻപതിന് രാവിലെ എട്ടുമുതൽ ആരംഭിക്കും.
ഏപ്രിൽ 15-ന് മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ സ്‌പെഷ്യൽ
ഏപ്രിൽ 15-ന് മംഗളൂരു സെൻട്രലിൽനിന്ന് ചെന്നൈ എഗ്മോറിലേക്ക് സ്‌പെഷ്യൽ ട്രെയിൻ(06154) സർവീസ് നടത്തും. ഏപ്രിൽ 15-ന് വൈകീട്ട് നാലുമണിക്ക് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേദിവസം രാവിലെ 10.45-ന് ചെന്നൈ എഗ്മോറിലെത്തും.
കേരളത്തിൽ കാസർകോട്, കാഞ്ഞങ്ങാട്, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. ഏപ്രിൽ ഒൻപതിന് രാവിലെ എട്ടുമുതൽ റിസർവേഷൻ ആരംഭിക്കും.
English Summary
In view of the Vishu festival rush, Southern Railway has announced a special train service between Chennai and Mangaluru. The Chennai Central – Mangaluru Junction Special (06127) will depart from Chennai on Wednesday, April 8, at 11:55 PM and reach Mangaluru by 4:00 PM on Thursday. The return service, Mangaluru Junction – Chennai Egmore Special (06128), will leave Mangaluru on Thursday at 8:00 PM and arrive in Chennai by 12:30 PM on Friday. The train will have 10 stops in Kerala, including Palakkad, Kozhikode, and Kannur. Reservation for the special train starts on Wednesday afternoon.


