24.1 C
Kottayam
Sunday, June 7, 2026

വാർണറുടെ പോരാട്ടം പാഴായി, ഡൽഹിയെ തോൽപ്പിച്ച് ചെന്നൈ പ്ലേ ഓഫിൽ

Must read

ഡൽഹി:: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പ്ലേ ഓഫ് യോഗ്യത. നിര്‍ണായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 77 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് ചെന്നൈ പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമായത്. ഡല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ചെന്നൈ 224 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഡെവോണ്‍ കോണ്‍വെ (51 പന്തില്‍ 87)- റിതുരാജ് ഗെയ്കവാദ് (50 പന്തില്‍ 79) സഖ്യമാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഡല്‍ഹിക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുക്കാനാണ് സാധിച്ചത്. 58 പന്തില്‍ 86 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ടോപ് സ്‌കോറര്‍. ദീപക് ചാഹര്‍ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. മതീഷ പതിരാന, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. നേരത്തെ, ഗുജറാത്ത് ടൈറ്റന്‍സും പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു.

മോശം തുടക്കമായിരുന്നു ഡല്‍ഹിക്ക്. രണ്ടാം ഓവറില്‍ തന്നെ ഡല്‍ഹിക്ക് പൃഥ്വി ഷായെ (5) നഷ്ടമായി. തുഷാര്‍ ദേഷ്പാണ്ഡെയുടെ പന്തില്‍ മിഡ് ഓഫില്‍ അമ്പാട്ടി റായുഡുവിന് ക്യാച്ച്. അഞ്ചാം ഓവറില്‍ ഫിലിപ് സാള്‍ട്ടും (3) മടങ്ങി. ചാഹറിന്റെ സ്ലോവറില്‍ അജിന്‍ക്യ രഹാനെയ്ക്കായിരുന്നു ക്യാച്ച്. തൊട്ടടുത്ത പന്തില്‍ റിലീ റൂസ്സോയെ (0) ചാഹര്‍ ബൗള്‍ഡാക്കി. യഷ് ദുള്‍ (13), അക്‌സര്‍ പട്ടേല്‍ (15), അമന്‍ ഹക്കീം ഖാന്‍ (7) എന്നിവരും നിരാശപ്പെടുത്തി. 19-ാം ഓവറിലാണ് ഡേവിഡ് വാര്‍ണര്‍ മടങ്ങുന്നത്. പതിരാനയുടെ പന്തില്‍ ഗെയ്കവാദിന് ക്യാച്ച്. മടങ്ങുമ്പോള്‍ അഞ്ച് സിക്‌സും ഏഴ് ഫോറും വാര്‍ണര്‍ നേടിയിരുന്നു. കുല്‍ദീപ് യാദവാണ് പുറത്തായ മറ്റൊരു താരം. ആന്റിച്ച് നോര്‍ജെ (0), ചേതന്‍ സക്കറിയ (0) പുറത്താവാതെ നിന്നു.

ഗംഭീര തുടക്കമായിരുന്നു ചെന്നൈക്ക്. ഒന്നാം വിക്കറ്റില്‍ കോണ്‍വെ- റിതുരാജ് സഖ്യം 141 റണ്‍സാണ് കൂട്ടിചേര്‍ത്തത്. പവര്‍പ്ലേയില്‍ അക്രമിച്ച കളിച്ച ഗെയ്കവാദ് ഏഴ് സിക്‌സും മൂന്ന ്‌സിക്‌സും നേടി. ചേതന്‍ സക്കറിയയാണ് കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമതായി ക്രീസിലെത്തിയ ശിവം ദുബെ (9 പന്തില്‍ 22)- കോണ്‍വെയ്‌ക്കൊപ്പം 54 റണ്‍സ് കൂട്ടിചേര്‍ത്തു. മൂന്ന് സിക്‌സ് നേടിയെ ദുബെയെ ഖലീല്‍ അഹമ്മദ് പുറത്താക്കി. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 195 റണ്‍സുണ്ടായിരുന്നു. ഇതേ സ്‌കോറില്‍ കോണ്‍വെയും വീണു. മൂന്ന് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു കോണ്‍വെയുടെ ഇന്നിംഗ്‌സ്. അവസാന ഓവറുകളില്‍ രവീന്ദ്ര ജഡേജ (7 പന്തില്‍ 20)- എം എസ് ധോണി (4 പന്തില്‍ 5) സഖ്യം സ്‌കോര്‍ 200 കടത്തി.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: റിതുരാജ് ഗെയ്കവാദ്, ഡെവോണ്‍ കോണ്‍വെ, അജിന്‍ക്യ രഹാനെ, അമ്പാട്ടി റായുഡു, ശിവം ദുബെ, മൊയീന്‍ അലി, രവീന്ദ്ര ജഡേജ, എം എസ് ധോണി, ദീപക് ചാഹര്‍, തുഷാര്‍ ദേഷ്പാണ്ഡെ, മഹീഷ് തീക്ഷണ. 

- Advertisement -

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, ഫിലിപ് സാള്‍ട്ട്, റിലീ റൂസ്സോ, യഷ് ദുള്‍, അമന്‍ ഹക്കീം ഖാന്‍, അക്‌സര്‍ പട്ടേല്‍, ലളിത് യാദവ്, കുല്‍ദീപ് യാദവ്, ചേതന്‍ സക്കറിയ, ഖലീല്‍ അഹമ്മദ്, ആന്റിജ് നോര്‍ജെ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

Popular this week