കാന്‍സറില്ലാത്ത രോഗിയ്ക്ക് കീമോ ചെയ്ത സംഭവം ഡോക്ടര്‍ക്കും ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്
കോട്ടയം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാന്‍സറില്ലാത്ത യുവതിയ്ക്ക് കീമോ തൊറാപ്പി ചെയ്ത സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്കും ഡയനോവ ലാബിനും വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്.ഡോക്ടര്‍ കെ.വി.വിശ്വാനാഥന്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷന്‍ ആരോഗ്യവകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ആലപ്പുഴ സ്വദേശിനി രജനിയെ പരിശോധനയ്ക്കായി സ്വകാര്യ ലാബിലേക്ക് അയച്ചത് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് സംഭവിച്ച വീഴ്ചയായി കമ്മീഷന്‍ വ്യക്തമാക്കുന്നു.അപൂര്‍വ്വവും ഗുരുതരവുമായ രോഗമായതിനാല്‍ രണ്ടാം അഭിപ്രയാമായി സര്‍ക്കാര്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയുടെ ഫലംകൂടി കാക്കണമായിരുന്നു.ഡയനോവ ലാബിലെ പാത്തേളജിസ്റ്റിന് ഇക്കാര്യത്തില്‍ ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
കോട്ടയം മെഡിക്കല്‍ കോലേജിലെ പാത്തോളി വിഭാഗം ശക്തിപ്പെടുത്തണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടിലുണ്ട്.കീമോ തൊറാപ്പിയ്ക്കു വിധേയയായ രോഗിയുടെയും ചികിത്സിച്ച ഡോക്ടര്‍മാരുടെയും അടക്കമുള്ള മൊഴികള്‍ അന്വേഷണ കമ്മീഷന്‍ ശേഖരിച്ചിരുന്നു.