31.1 C
Kottayam
Saturday, May 18, 2024

കെമിക്കൽ ഫാക്ടറിയിൽ തീപിടിത്തം: ആറുപേർ മരിച്ചു, 12പേർക്ക് ഗുരുതര പരിക്ക്

Must read

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂരുവിൽ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ ആറുപേര്‍ മരിച്ചു. 12 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇന്നലെ രാത്രി 11.30 ഓടെ നൈട്രിക് ആസിഡ് ചോർന്നതാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകട സമയത്ത് ഫാക്ടറിയിൽ മുപ്പതോളം പേരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.

പ്ലാന്റിന്റെ നാലാമത്തെ യൂണിറ്റിൽ സ്ഫോടനവും പിന്നാലെ തീപിടിത്തവും ഉണ്ടായെന്നാണ് സ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. അഗ്നിശമന സേനയും പൊലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയതും പരിക്കേറ്റവരെ ആശുപത്രിയിലാക്കിയതും. അപകടത്തെക്കുറിച്ച് അധികൃതർ അന്വേഷണമാരംഭിച്ചു. അട്ടിമറി സാദ്ധ്യത ഉണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 5 ലക്ഷം രൂപയും നിസാര പരിക്കേറ്റവർക്ക് 2 ലക്ഷം രൂപയും നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week