EntertainmentKeralaNews

KGF2 റോക്കി ഭായി തകർത്തോ?കെജിഎഫ് 2 പ്രേക്ഷക പ്രതികരണമിങ്ങനെ

കൊച്ചി:തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന യാഷ് ചിത്രം കെജിഎഫ് 2(KGF 2) പ്രേക്ഷകർക്ക് മുന്നിലെത്തി കഴിഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് മാറ്റിവച്ച ചിത്രം റിലീസ് ചെയ്ത സന്തോഷത്തിലാണ് ഓരോ ആരാധകരും. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ്(Prithviraj) പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിലും റോക്കി ഭായിയുടെ ​ഗംഭീര പ്രകടനം കാത്തിരിക്കുന്ന പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങൾ അറിയാം.

കെജിഎഫിന്റെ രണ്ടാം വരവ് നിരാശപ്പെടുത്തിയില്ല എന്നാണ് ആദ്യ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാകുന്നത്. “ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ യാഷിന് സാധിച്ചു. ഓരോ നിമിഷവും ആസ്വദിച്ചു. തിയേറ്റിൽ നിന്നുതന്നെ സിനിമ കാണണം. ബോക്സ് ഓഫീസിൽ കെജിഎഫ് 2 വെന്നിക്കൊടി പാറിക്കും. വല്ലാത്തൊരു അനുഭവം, റോക്കി ഭായ് വേറെ ലെവൽ, ഇത് ബമ്പർ ഹിറ്റ് ആകും, പ്രശാന്ത് നീലിന്റെ അതിശയകരമായ പ്ലോട്ട്, സഞ്ജയ് ദത്ത് അധീരയെ മനോഹരമാക്കി, രണ്ടാം പകുതി വേറെ ലെവലാക്കി, റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതും”, എന്നിങ്ങനെ പോകുന്നു പ്രേക്ഷക പ്രതികരണങ്ങള്‍.

കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്.

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker