നിങ്ങളെ ആരൊക്കെയാണ് വാട്ട്‌സ്ആപ്പില്‍ ബ്ലോക്ക് ചെയ്തത് എന്നറിയാം

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളില്‍ ഒന്നാണ് വാട്ട്‌സ് ആപ്പ്. ഈ വാട്ട്‌സ് അറിയാത്ത ഒരുപാടു ഓപ്ഷനുകളും ഒളിഞ്ഞിരിപ്പുണ്ട് എന്നുതന്നെ പറയാം. അത്തരത്തില്‍ കുറച്ചു ട്രിക്കുകള്‍ ഇവിടെ നോക്കാം. അതില്‍ ആദ്യം നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്ന് അറിയുവാന്‍ ചില എളുപ്പ വഴിയുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിന്നായി പ്രേതെക ഫീച്ചറുകള്‍ ഒന്നും തന്നെ വാട്ട്‌സ് ആപ്പ് അവതരിപ്പിച്ചട്ടില്ല എങ്കിലും നമുക്ക് ചില പൊടികൈകളിലൂടെ അത് അറിയുവാന്‍ സാധിക്കും.

നിങ്ങളെ ആരെങ്കിലും ബ്ലോക്ക് ചെയ്തിട്ടുണ്ടോ എന്നറിയുവാന്‍ അയാളുടെ ലാസ്റ്റ് സീന്‍, പ്രൊഫൈല്‍ പിക്ക് കൂടാതെ ഫോട്ടോസ് എന്നിവ പരിശോധിക്കുക. അതുപോലെ തന്നെ മെസേജ് അയച്ചതിനു ശേഷം ബ്ലൂ ടിക്ക് വന്നോ അല്ലെങ്കില്‍ രണ്ട് ടിക്ക് വന്നോ എന്ന് പരിശോധിക്കുക. അതുപോലെ തന്നെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിലേക്ക് ക്ഷണിക്കുവാന്‍ നോക്കുക. ഈ കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ലെങ്കില്‍ ഉറപ്പിക്കാം നിങ്ങളെ ആ വെക്തി ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് .

അവസാനം ഈ 5 ഓപ്ഷനുകള്‍ വാട്ട്‌സ് ആപ്പില്‍ ഉടന്‍ എത്തുന്നു

വാട്ട്‌സ് ആപ്പ് ഉപഭോക്താക്കള്‍ക്ക് പുതിയ അപ്പ്ഡേഷനുകള്‍ ഉടന്‍ പുറത്തിറക്കുന്നതായി റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം പുതിയ 5 ഫീച്ചറുകളാണ് ഉപഭോക്താക്കള്‍ക്ക് ഉടന്‍ ലഭിക്കുന്നത്. അതില്‍ ആദ്യം എടുത്തു പറയേണ്ടത് വാട്ട്‌സ് ആപ്പ് വോയ്സ് നോട്ട് ഫീച്ചറുകളാണ്. അടുത്തതായി ലഭിക്കുന്നത് പുതിയ പ്രൈവസി സെറ്റിംഗ്‌സ് അപ്പ്ഡേഷനുകളാണ്.

അടുത്തതായി പ്രതീക്ഷിക്കുന്നത് മെസേജുകളില്‍ പുതിയ റീയാക്ഷനുകള്‍ ആണ്. അവസാനമായി പ്രതീക്ഷിക്കുന്ന രണ്ടു ഫീച്ചറുകള്‍ പുതിയ ബാക്ക് ആപ്പ് ഫീച്ചറുകളും കൂടാതെ വാട്ട്‌സ് ആപ്പ് ചാറ്റ് ബബിളുകളും ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News