യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കാമുകി പിടിയില്‍

ഇടുക്കി : യുവാവിനെ ആക്രമിച്ച് പണം തട്ടിയെടുത്ത കാമുകി പിടിയില്‍. എറണാകുളം വൈറ്റില എസ്ആര്‍എസി റോഡില്‍ പൂപ്പനപ്പിള്ളി വീട്ടില്‍ നീന (32)യെ ആണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. മെയ് മാസം 28നു മൂന്നാറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എറണാകുളത്ത് ആക്രി കച്ചവടം നടത്തുന്ന ഷാജിയോടൊപ്പമാണ് നീന കുട്ടികളുമൊത്ത് ഇവിടെ എത്തിയത്.

മൂന്നാര്‍ കോളനിയിലെ സ്വകാര്യ ഹോട്ടലില്‍ മുറിയെടുത്ത യുവതി ഇവിടത്തെ ചില യുവാക്കളുടെ സഹായത്തോടെ ഷാജിയെ ആക്രമിച്ച് പണം തട്ടിയെടുക്കുയായിരുന്നു. മുറിയില്‍ നിന്നും രക്ഷപ്പെട്ട ഷാജി നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും നീനയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ശേഷം ചൊവ്വാഴ്ച രാവിലെയോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒന്‍പതു പ്രതികളുള്ള കേസില്‍ ഒന്നാം പ്രതിയായ നീനയെ റിമാന്റ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News