നിവാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വ്വീസുകളില്‍ മാറ്റം

ചെന്നൈ: തീവ്രതയേറിയ ചുഴലിക്കാറ്റായി മാറിയ നിവാര്‍ ഇന്ന് രാത്രിയോടെ തമിഴ്‌നാട് തീരം തൊടും. തമിഴ്‌നാട്ടിലെ പതിനഞ്ചു ജില്ലകളില്‍ നിന്ന് എണ്‍പതിനായിരത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കൂടാതെ സംസ്ഥാനത്തെ 13 ജില്ലകളില്‍ പ്രഖ്യാപിച്ച പൊതു അവധി നാളെവരെ നീട്ടുകയും ചെയ്തു. കൂടാതെ പൊതുഗതാഗത സര്‍വീസുകളും ഉണ്ടാകില്ല.

ചെന്നൈയില്‍ നിന്നുള്ള 26 വിമാനങ്ങള്‍ കൂടി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസുകളിലും മാറ്റമുണ്ട്. ഇന്നുപുറപ്പെടുന്ന തിരുവനന്തപുരം-ചെന്നൈ മെയില്‍, ആലപ്പുഴ-ചെന്നൈ എക്‌സ്പ്രസ്സ് ട്രെയിനുകള്‍ ഈറോഡ് ജംഗ്ഷന്‍ വരെയും ഇന്ന് രാത്രി പുറപ്പെടുന്ന എറണാകുളം-കാരായ്ക്കല്‍ എക്‌സ്പ്രസ്സ് തിരുച്ചിറപ്പള്ളി ജംഗ്ഷന്‍ വരെയും മാത്രമേ സര്‍വീസ് നടത്തുകയുള്ളു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News