ന്യൂഡല്‍ഹല: രാജ്യത്തെ വാക്‌സിന്‍ നയത്തില്‍ മാറ്റം.പതിനെട്ടിനും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യാം. സര്‍ക്കാര്‍ വാക്‌സിന്‍ കേന്ദ്രങ്ങളിലാകും ഈ സൗകര്യം ലഭിക്കുക. രജിസ്റ്റര്‍ ചെയ്തിട്ട് വരാതിരിക്കുന്നവരുടെ വാക്‌സിന്‍ നേരിട്ടെത്തുന്നവര്‍ക്ക് നല്‍കാമെന്നും പുതിയ വാക്‌സിന്‍ നയത്തില്‍ പറയുന്നു.
പതിനെട്ടിനും നാല്‍പ്പത്തിയഞ്ചിനും മധ്യേ പ്രായമുള്ളവരുട വാക്‌സിനേഷന്‍ വൈകുന്നുവെന്ന ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയം.
അതേസമയം, ഇന്ത്യയില്‍ സ്പുടനിക് വാക്‌സിന്‍ ഉത്പാദിപ്പിക്കാന്‍ അനുമതിയായി. ആര്‍ഡിഐഎഫും പനാസിയ ബയോടെക്കും ചേര്‍ന്നാണ് ഉല്‍പ്പാദനം. പ്രതിവര്‍ഷം നൂറ് മില്യണ്‍ ഡോസ് വാക്‌സിന്‍ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം.