24.4 C
Kottayam
Sunday, September 29, 2024

വന്ദേഭാരത് അടക്കം കേരളത്തിൽ ഓടുന്ന ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം

Must read

തിരുവനന്തപുരം: വന്ദേഭാരത് അടക്കമുള്ള ഏഴ് ട്രെയിനുകളുടെ സമയക്രമം പുതുക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നിശ്ചിത ട്രെയിനുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായ സമയത്തിലാണ് മെയ് 28 മുതൽ മാറ്റമുണ്ടാവുക. പുതിയ സമയക്രമം പ്രകാരം ട്രെയിൻ സമയത്തിലുണ്ടായ മാറ്റം ഇങ്ങനെയാണ്.

1. ട്രെയിൻ നമ്പർ- 20634 – തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്: ഉച്ചയ്ക്ക് 1.20 -ന് കാസർകോട് എത്തും. (നിലവിലുള്ള സമയം: കാസർകോട്:1. 25)

2. ട്രെയിൻ നമ്പർ -16355 – കൊച്ചുവേളി – മംഗളൂരു ജംഗ്ഷൻ അന്ത്യോദയ ദ്വൈവാര എക്‌സ്‌പ്രസ്: രാവിലെ 09.15 ന് മംഗളൂരു ജംഗ്ഷനിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: : 09.20.) 

3. ട്രെയിൻ നമ്പർ 16629 -തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ മലബാർ ഡെയ്‌ലി എക്സ്പ്രസ്: രാവിലെ 10.25 ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.   (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 10.30 .) 

4. ട്രെയിൻ നമ്പർ 16606 – നാഗർകോവിൽ ജംഗ്ഷൻ – മംഗളൂരു സെൻട്രൽ ഏറനാട് ഡെയ്‌ലി എക്‌സ്‌പ്രസ്:  വൈകുന്നേരം 5.50ന് -ന് മംഗലാപുരത്ത് എത്തിച്ചേരും. 2023 മെയ് 28 മുതൽ പ്രാബല്യത്തിൽ വരും. (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: ആറ് മണി) 

5. ട്രെയിൻ നമ്പർ 16347- തിരുവനന്തപുരം സെൻട്രൽ- മംഗളൂരു സെൻട്രൽ ഡെയ്‌ലി എക്‌സ്‌പ്രസ്: 11.20 -ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരും.  (നിലവിലുള്ള സമയം: മംഗളൂരു സെൻട്രൽ: 11.30.)

6. ട്രെയിൻ നമ്പർ 22668 – കോയമ്പത്തൂർ ജംഗ്ഷൻ – നാഗർകോവിൽ ജംഗ്ഷൻ പ്രതിദിന സൂപ്പർഫാസ്റ്റ്: തിരുനെൽവേലി ജംഗ്ഷനിൽ 03.00 മണിക്ക് എത്തി 03.05 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.20 /03.25) വള്ളിയൂർ സ്റ്റേഷനിൽ 03.43 ന് എത്തി 03.45 ന് പുറപ്പെടു. (നിലവിലുള്ള സമയം: 04.01/04.02) നാഗർകോവിൽ ജംഗ്ഷനിൽ 04.50 ന് എത്തിച്ചേരും (നിലവിലുള്ള സമയം: 05.05.) 

7. ട്രെയിൻ നമ്പർ 12633- ചെന്നൈ എഗ്മോർ – കന്യാകുമാരി ഡെയ്‌ലി സൂപ്പർഫാസ്റ്റ്:  തിരുനെൽവേലി ജംഗ്ഷനിൽ പുലർച്ചെ 03.20ന് എത്തി 03.25 ന് പുറപ്പെടും. (നിലവിലുള്ള സമയം: 03.45/03.50 ), വള്ളിയൂർ 04.03ന് എത്തി  04.05ന് പുറപ്പെടും. (നിലവിലുള്ള സമയം: 04.23/04.25), 05.35 മണിക്ക് കന്യാകുമാരിയിൽ എത്തിച്ചേരും. (നിലവിലുള്ള സമയം: 05.45).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week