ചങ്ങനാശേരി മാര്‍ക്കറ്റില്‍ സംഘര്‍ഷം.യുവാവ് കൊല്ലപ്പെട്ടു

ചങ്ങനാശേരി: ചന്തയില്‍ വാക്കുതര്‍ക്കത്തേത്തുടര്‍ന്ന് യുവാക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു.കൂട്ട അടിപിടിയ്ക്കിടയില്‍ തറയില്‍ വീണാണ് യുവാവ് മരിച്ചത്. രണ്ടു യുവാക്കള്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

ചങ്ങനാശേരി പുല്ലംപ്ലാവില്‍ ബേബിച്ചന്റെ മകന്‍ ജിബിന്‍ ആന്റണി(32) ആണ് മരിച്ചത്.തിങ്കളാഴ്ച രാത്രിയില്‍ പണ്ടകശാല ഭാഗത്തായിരുന്നു യുവാക്കളുടെ രണ്ടു സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. മദ്യപിയ്ക്കുന്നതിനിടെയുണ്ടായ സംഘര്‍ഷം വാക്കേറ്റത്തിലേക്കും സംഘര്‍ഷത്തിലേക്കും നീങ്ങുകയായിരുന്നു.

സംഘര്‍ഷത്തിനിടെ ഇരു വിഭാഗത്തുമുണ്ടായിരുന്ന ആളുകളെ പിടിച്ചുമാറ്റാന്‍ ഇടപെട്ടതാണ് ജിബിന്‍.ആദ്യം ഇരുപക്ഷത്തെയും ജിബിന്‍ രണ്ടു വശത്തേക്ക് മാറ്റിയെങ്കിലും വീണ്ടും ഇരുവിഭാഗവും തമ്മിലടിച്ചപ്പോള്‍ ഇടയില്‍ പെടുകയായിരുന്നു.കൂടെയുണ്ടായിരുന്നുവര്‍ ഉടന്‍ ജിബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല.മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അമ്മ ജാന്‍സി.സഹോദരങ്ങള്‍ ജോബിന്‍,ജിജന്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News