ഒരുമിച്ചിരുന്ന് സിനിമ കാണുന്നതിനിടെ ഒരാള്‍ വെടിയേറ്റ് മരിച്ച് വീഴുന്നു; നടുക്കം വിട്ടുമാറാതെ മാരിയപ്പനും ബന്ധുക്കളും

ഇടുക്കി: ഒരുമിച്ചിരുന്ന് സിനിമ കണ്ടുകൊണ്ടിരിക്കുന്നതിനിടെ ഒരാള്‍ വെടിയേറ്റു മരിച്ചതിന്റെ നടുക്കത്തിലാണ് മാരിയപ്പനും ബന്ധുക്കളും. ‘അക്രമിസംഘം ദൂരെനിന്ന് വരുന്നതറിഞ്ഞു. എന്നാല്‍ എല്ലാം വേഗത്തിലായിരുന്നു. അവര്‍ അടുത്തെത്തി ഉടന്‍ ചന്ദ്രികയുടെ കഴുത്തില്‍ തോക്കുവച്ച് വാച്ചര്‍മാരെ തിരക്കി. അതേസമയം തന്നെ വെടിപൊട്ടിച്ചു.

എല്ലാം കണ്ണടച്ചു തുറക്കും വേഗത്തിലായിരുന്നു. ബന്ധുക്കളായ അജിത, രഞ്ജിത, മുരുകമ്മ, മാരിയപ്പന്‍, കുട്ടന്‍ എന്നിവര്‍ക്കൊപ്പമാണ് ചന്ദ്രിക റാഗിതോട്ടത്തില്‍ കാവലിരുന്നത്. ആന കൃഷി നശിപ്പിക്കുന്നതിനാല്‍ ഇവര്‍ പതിവായി കാവല്‍മാടത്തില്‍ വന്നിരിക്കാറുണ്ട്. വെള്ളിയാഴ്ച രാത്രി മഴയില്ലാത്തതിനാല്‍ മാടത്തിന് സമീപമുള്ള പാറയ്ക്ക് മുകളില്‍ തീയിട്ട് സിനിമയും കണ്ടുകൊണ്ടിരിക്കുകയായിരുന്നു.

ചന്ദ്രികയ്ക്ക് വെടിയേറ്റ ഉടനെ അക്രമികളില്‍ രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. വെടിവെച്ചയാള്‍ വീണ്ടും തോക്കുചൂണ്ടി നിന്നു. അയാള്‍ നന്നായി മദ്യപിച്ചിരുന്നു. അയാളെ എല്ലാവരും ചേര്‍ന്ന് കീഴ്പെടുത്തി കൈകാലുകള്‍ കെട്ടിയിട്ടു. സമീപമുണ്ടായിരുന്ന വാച്ചര്‍മാരും വേഗം സഹായവുമായി എത്തുകയായിരുന്നു’.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News