FeaturedHome-bannerKeralaNews

കനത്ത മഴയ്ക്ക് സാധ്യത,കിഴക്കൻ മേഖലകളിൽ മഴ കനക്കും, 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ലഭിച്ചേക്കും. 10 ജില്ലകളിൽ യെല്ലോ അലോട്ട് ഉണ്ട്. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.

തെക്ക് കിഴക്കൻ അറബികടലിൽ കേരള തീരത്തിനു സമീപമായി ചക്രവാതചുഴി നിലനിൽക്കുന്നുണ്ട്. നാളെയോടെ വടക്കൻ ആൻഡമാൻ കടലിന് മുകളിൽ ചക്രവാതചുഴി രൂപപ്പെടും. ഇത് വ്യാഴാഴ്ചയോടെ ബംഗാൾ ഉൾകടലിൽ എത്തിചേർന്നു ന്യുന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. അതിനാൽ അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത.തുലാവർഷത്തിനു മുന്നോടിയായി ഉള്ള മഴയും ഈ ദിവസങ്ങളിൽ കിട്ടും.

കനത്ത മഴയെ തുടർന്ന് ഇടുക്കി എറണാകുളം ജില്ലകളുടെ അതി‍ര്‍ത്തിയിലുള്ള നീണ്ടപാറയിൽ മലവെള്ളപ്പാച്ചിലിൽ കലുങ്കുകൾ തക‍ർന്നു. ഇതേത്തുടർന്ന് നേര്യമംഗലം ഇടുക്കി പാതയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രണ്ട് കലുങ്കുകളാണ് ഭാഗികമായി തക‍ർന്നത്. ചെറിയ വാഹനങ്ങൾ മാത്രമാണ് ഇപ്പോൾ കടത്തി വിടുന്നത്. മൂന്നാറിലേക്കുള്ള കൊച്ചി ധനുഷ്കോടി ദേശീയപാതയിലും പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി.   

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button