കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു, മരിച്ചത് ചാലക്കുടി സ്വദേശി

തൃശൂർ:കോവിഡ് സ്ഥിരീകരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രവിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ചാലക്കുടി വി.ആർ.പുരം അസ്സീസി നഗർ സ്വദേശി ഡിന്നി ചാക്കോ (41) മരിച്ചു.

അക്യൂട്ട് റെസ്പിറെറ്ററി ഡിസ്ട്രസ് സിൻഡ്രോം, ഹൃദയസ്തംഭനം എന്നിവയും മരണകാരണമായി. മാലി ദീപിൽ നിന്ന് തിരിച്ചെത്തിയ ഡിന്നി ചാക്കോയെ മെയ് 16-നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോവിഡ് സ്റ്റേറ്റ് ബോർഡിന്റെയും ഐസിഎംആറിന്റെയും നിർദ്ദേശങ്ങൾക്കനുസൃതമായി എല്ലാ ചികിത്സയും ഇദ്ദേഹത്തിന് ലഭ്യമാക്കിയിരുന്നു.

കോവിഡിനുളള ചികിത്സാവിധിയനുസരിച്ചുളള മരുന്നുകളും ആന്റിബയോട്ടിക് മരുന്നുകളും രോഗിക്ക് നൽകിയതായി മെഡിക്കൽ കോളേജ് പുറപ്പെടുവിച്ച വാർത്താ ബുളളറ്റിൻ വ്യക്തമാക്കി. വൃക്ക സ്തംഭനത്തെ തുടർന്ന് ഹീമോഡയാലിസിസ് നടത്തി. ശ്വാസതടസ്സം നേരിട്ടതിനാൽ വെന്ററിലേറ്ററിലും ആക്കിയിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഹൃദയസ്തംഭനത്തെ തുടർന്ന് മരണമടയുകയാണ് ഉണ്ടായതെന്ന് മെഡിക്കൽ ബുളളറ്റിൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News