Entertainment
വിവാഹം കഴിഞ്ഞിട്ട് കുറച്ച് ദിവസങ്ങള്‍ മാത്രം; നടി ഛൈത്ര കൂട്ടൂര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ബംഗളൂരൂ: കന്നട നടി ഛൈത്ര കൂട്ടൂറിനെ കീടനാശിനി ഉള്ളില്‍ ചെന്ന് അവശനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആത്മഹത്യ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഛൈത്ര അപകടനില തരണം ചെയ്തുവെന്നും ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഛൈത്രയുടെ പിതാവ് പറഞ്ഞതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്.
ബിഗ് ബോസ് താരവും എഴുത്തുകാരിയുമാണ് ഛൈത്ര കൂട്ടൂര്‍. കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് ഛൈത്രയുടെ വിവാഹം കഴിഞ്ഞത്. മധ്യപ്രദേശ് സ്വദേശിയായ നാഗാര്‍ജുനയാണ് ഭര്‍ത്താവ്. വിവാഹത്തില്‍ നാഗാര്‍ജുനയുടെ കുടുംബാംഗങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. അതേതുടര്‍ന്നുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News