കോട്ടയം നഗരസഭയില്‍ വാക്കുതര്‍ക്കം; ചെയര്‍പേഴ്‌സണെ മുറിയില്‍ പൂട്ടിയിട്ടു

കോട്ടയം: നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനെ എല്‍ഡിഎഫ് അംഗങ്ങള്‍ മുറിയില്‍ പൂട്ടിയിട്ടു. വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നില്ലെന്ന് ആരോപിച്ചുള്ള തര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് എത്തിയത്.

തുടര്‍ന്ന് പുറത്ത് നിന്നും യുഡിഎഫ് അംഗങ്ങള്‍ വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഇതിനു പിന്നാലെ ഇരുവിഭാഗവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പല പദ്ധതികളും ഫണ്ടില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുകയാണെന്നും കിട്ടിയ ഫണ്ട് വിതരണം ചെയ്യുന്നതില്‍ വിവേചനം കാട്ടിയിട്ടില്ലെന്നും ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ മുറിയില്‍ പൂട്ടിയിടുകയായിരുന്നുവെന്നും ഇതിനെതിരെ യുഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News