ആലപ്പുഴ: മാവേലിക്കര നഗരസഭയിലെ കാലുവാരിയായ വിമതന്‍ കെ.വി ശ്രീകുമാറിനെ ചെയര്‍മാന്‍ ആക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍. സ്ഥാനമോഹികളെ പാര്‍ട്ടിക്ക് ആവശ്യമില്ല. വേണമെങ്കില്‍ പാര്‍ട്ടിയോടൊപ്പം നില്‍ക്കട്ടെ, ബാക്കി കാര്യം പിന്നീട് ആലോചിക്കാമെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
മാവേലിക്കര നഗരസഭയില്‍ മൂന്ന് മുന്നണികളും (9-9-9) ഒപ്പത്തിനൊപ്പം എത്തിയതോടെയാണ് സ്വതന്ത്രനായ വിജയിച്ച കെ.വി ശ്രീകുമാറിന്റെ നിലപാട് നിര്‍ണായകമായത്.
നഗരസഭ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നവരെ പിന്തുണയ്ക്കാമെന്ന നിലപാടിലാണ് ശ്രീകുമാര്‍. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയ തന്നെ പാര്‍ട്ടി പുറത്താക്കിയെങ്കിലും ഇപ്പോഴും അനുഭാവം ഇടതിനോട് ആണെന്നും ശ്രീകുമാര്‍ വ്യക്തമാക്കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

