KeralaNews

ബസിൽ മാലപൊട്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയിൽ

കൊച്ചി:ബസിൽ മാലപൊട്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍.ബസിൽ യാത്രക്കാരിയുടെ മാലപൊട്ടിച്ച രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ.പിളളയാർ തെരുവിൽ ദുർഗ (32), അനിത (26) എന്നിവരെയാണ് കാലടി പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വൈകീട്ട് മലയാറ്റൂർ ഗോതമ്പ് റോഡ് സ്റ്റോപ്പിന് സമീപം ബസ് എത്തിയപ്പോഴാണ് യാത്രക്കാരിയുടെ മാല പൊട്ടിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

മീൻ വില കുറച്ച് നൽകിയില്ലെന്ന് പറഞ്ഞ് വിൽപ്പനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. കൊടുങ്ങല്ലൂർ കോട്ടപ്പുറം പറമ്പേൽ വീട്ടിൽ മിഷോൺ വർഗീസ് (21) ചോഴിയത്ത് വീട്ടിൽ മൈക്കിൾ സാനു (18) എന്നിവരെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. പുത്തൻവേലിക്കര കപ്പേളക്കുന്ന് സ്വദേശി രാമനാണ് മർദ്ദനമേറ്റത്. കഴിഞ്ഞ 9 ന് ആയിരുന്നു സംഭവം.

മീൻ വിലയിൽ ഡിസ്കൗണ്ട് വേണമെന്നു പറഞ്ഞാണ് മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ രാമൻ ചികിത്സയിലാണ്. തുടർന്ന് ഒളിവിൽ പോയ പ്രതികളെ ഇൻസ്പെക്ടർ വി.ജയകുമാർ ,എസ്.ഐ എം.എസ്.മുരളി, എ.എസ്.ഐ സി.എ.ഷാഹിർ, സി.പി.ഒ മാരായ ജുബി, മൃദുൽ, ഷിബു, ഷീജ, സിന്ധു തുടങ്ങിയവർ ചേർന്നാണ് പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button