32.8 C
Kottayam
Friday, May 3, 2024

കോളേജ് വിദ്യാർത്ഥിനിയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ യുവതി പിടിയിൽ

Must read

കൊച്ചി:കോളേജ് വിദ്യാർത്ഥിനിയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ യുവതി പിടിയിൽ. ആലങ്ങാട് പനായിക്കുളം ആനോട്ടി പറമ്പിൽ വീട്ടിൽ ഷഹബാനത്ത് (24) നെയാണ് നോർത്ത് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടുവള്ളി പൊക്കത്ത് അമ്പലത്തിന് സമീപം വച്ചാണ് സംഭവം.

കൂട്ടുകാരിയുടെ കൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിയോട് വഴി ചോദിക്കുകയും സംസാരിക്കുനതിനിടയിൽ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. ജാക്കറ്റും ഹെൽമറ്റും ധരിച്ചാണ് മോഷ്ടാവ് എത്തിയത്. പഴങ്ങാട്ട് വെളിയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.

അന്വേഷണ സംഘത്തിൽ എസ്.ഐ പ്രശാന്ത് പി.നായർ, എ.എസ്.ഐ വി.എ.അഭിലാഷ്, എസ്.സി.പി.ഒമാരയ ബിന്ദുരാജ്, ജി.എസ്.ചിത്ര, പി.ജെ.സ്വപ്ന എന്നിവരാണ് ഉണ്ടായിരുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week