KeralaNews

കേരളത്തിലെ ഡാമുകള്‍ നിറയുമോ? നിലപാട് വ്യക്തമാക്കി കേന്ദ്രജലകമ്മീഷന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ കാലവര്‍ഷം കനക്കുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍ അംഗം ആര്‍ കെ സിന്‍ഹ. ഡാമുകള്‍ നിറഞ്ഞു കവിയുന്ന സാഹചര്യമില്ലെന്നും 2018ല്‍ സംഭവിച്ചതുപോലെയുള്ള കാര്യങ്ങള്‍ ഇപ്പോഴത്തെ മഴയെത്തുടര്‍ന്ന് ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ അതിതീവ്ര മഴയില്‍ കേരളത്തിലെ ചില നദികളില്‍ ജലനിരപ്പ് വലിയ രീതിയില്‍ ഉയരും. എന്നാല്‍ ഡാമുകളില്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുണ്ട്. പല ഡാമുകളിലും ജലനിരപ്പ് താഴെയാണെന്നും അതുകൊണ്ട് അതിതീവ്ര മഴയുണ്ടായാലും പ്രളയസമാന സാഹചര്യം ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker