26.6 C
Kottayam
Saturday, May 18, 2024

കേന്ദ്രമന്ത്രിമാരുടേയും എം.പിമാരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബില്‍

Must read

ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാരുടേയും എംപിമാരുടേയും ശമ്പളം വെട്ടിക്കുറയ്ക്കുന്ന ബില്‍ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. ഒരു വര്‍ഷത്തേക്ക് ശമ്പളം 30 ശതമാനം വെട്ടിക്കുറയ്ക്കുന്നതിനുള്ള ബില്ലാണ് അവതരിപ്പിക്കുന്നത്. ചര്‍ച്ച കൂടാതെ ബില്‍ പാസാക്കാനാണ് തീരുമാനം. ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് എം.പിമാരുടെ ശമ്പളം കുറയ്ക്കുന്നത്.

അടുത്ത ഒരു വര്‍ഷം പ്രധാനമന്ത്രി, കേന്ദ്ര മന്ത്രിമാര്‍, എം.പിമാര്‍ എന്നിവരുടെ ശമ്പളത്തില്‍ നിന്നു 30 ശതമാനം തുക പിടിക്കാന്‍ നേരത്തെ കേന്ദ്രമന്ത്രിസഭ തീരുമാനമെടുത്തിരുന്നു. എംപിമാരുടെ പ്രാദേശിക വികസന ഫണ്ടുകള്‍ വിനിയോഗിക്കുന്നതിനു രണ്ടു വര്‍ഷത്തേക്ക് വിലക്കും ഏര്‍പ്പെടുത്തി. രണ്ടു വര്‍ഷത്തേയ്ക്ക് 10 കോടി രൂപയാണ് ഒരു എംപിയുടെ ഫണ്ടിലുള്ളത്. ആകെ 7900 കോടി രൂപ ഇത്തരത്തില്‍ ലഭിക്കും.

എം.പിമാരുടെ ശമ്ബളം കുറയ്ക്കുന്നതും തോട്ടിപ്പണി പൂര്‍ണമായി നിരോധിക്കുന്നതുമടക്കം 23 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. ആശാവര്‍ക്കര്‍മാര്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലുള്ള ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കുന്ന ബില്ലുമുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week