KeralaNewsUncategorized

സംസ്ഥാനത്തെ അഭിനന്ദിച്ച് കേന്ദ്രവും,കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ മാതൃകാപരം

തിരുവനന്തപുരം:രാജ്യമെമ്പാടും കോമഡി ബാധിതരുടെ എണ്ണം കുത്തനെ ഉയരുമ്പോൾ സംസ്ഥാനത്തിന്റെ കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങളെ പ്ര​ശം​സി​ച്ച്‌ കേ​ന്ദ്ര സർക്കാർ.പ്ര​വാ​സി​ക​ളു​ടെ മ​ട​ക്കം, കോ​വി​ഡ് പ്ര​തി​രോ​ധം എ​ന്നി​വ​യി​ല​ട​ക്കം സംസ്ഥാനം നടത്തുന്ന ഇടപെടലുകളാണ് കേ​ന്ദ്രം പ്രശംസിച്ചത്.  കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് ഭ​ട്ടാ​ചാ​ര്യ ചീ​ഫ് സെ​ക്ര​ട്ട​റി ബി​ശ്വാ​സ് മേ​ത്ത​യ്ക്ക് അ​യ​ച്ച ക​ത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ബിജെപിയും സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുന്നതിനിടെയാണ് സംസ്ഥാനത്തിനുള്ള കേന്ദ്രത്തിൻറെ അഭിനന്ദനം.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ഫലപ്രദമായ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വ​ന്ദേ​ഭാ​ര​ത് മി​ഷ​നി​ലൂ​ടെ പ്ര​വാ​സി​ക​ള്‍​ക്ക് സു​ര​ക്ഷി​ത​മാ​യി നാ​ട്ടി​ലെ​ത്താ​ന്‍ സ​ഹാ​യ​ക​ര​മാ​യ​തെ​ന്നും ക​ത്തി​ല്‍ പ​റ​യു​ന്നു. മാ​സ്ക്, ഫേ​സ് ഷീ​ല്‍​ഡ്, എ​ന്നീ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കി​യ​താ​ണ് രോ​ഗം വ്യാ​പി​ക്കാ​തി​രു​ന്ന​തി​നു പ്ര​ധാ​ന കാ​ര​ണം. പ്ര​വാ​സി​ക​ളു​ടെ മ​ട​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​നം ഉ​ന്ന​യി​ക്കു​ന്ന ആ​വ​ശ്യ​ങ്ങ​ള്‍ എ​യ​ര്‍​ലൈ​ന്‍ ക​മ്പനികളെ നേ​രി​ട്ട​റി​യി​ക്കും.അം​ബാ​സ​ഡ​ര്‍​മാ​രു​ടെ സ​ഹ​ക​ര​ണ​വും വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ഉ​റ​പ്പ് ന​ല്‍​കുന്നതായി ക​ത്തി​ല്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button