23.6 C
Kottayam
Tuesday, May 21, 2024

ടിക് ടാേക്കിന് പിന്നാലെ ഫേസ്ബുക്ക്? കേന്ദ്ര നിയമമന്ത്രി സുക്കര്‍ബര്‍ഗിന് കത്തയച്ചു

Must read

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയേയും, കേന്ദ്ര മന്ത്രിമാരെയും അപമാനിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നൂവെന്നാരോപിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ്. ഫെയ്‌സ്ബുക്കിനെതിരെ അതൃപ്തിയറിയിച്ച് കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ഫെയ്‌സ് ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് കത്തയച്ചു.

സാമൂഹിക അന്തരീക്ഷം തകര്‍ക്കാനാണ് ശ്രമമെന്ന് കത്തില്‍ പറയുന്നു. രണ്ട് തരത്തിലുള്ള ഉദ്യോഗസ്ഥരാണ് ഫെയ്‌സ്ബുക്കിലുള്ളത്. അവരുടെ രാഷ്ട്രീയ നിലപാടുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആളിക്കത്തിക്കുന്നു.

ബിജെപി അനുകൂല പോസ്റ്റുകള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് മായ്ച്ചുകളയാന്‍ ശ്രമിക്കുന്നു. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തു തന്നെ ഇത്തരം നടപടികളുണ്ടായിരുന്നു. പല തവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ലെന്നും കത്തില്‍ പറയുന്നു.

നേരത്തെ, ഫെയ്‌സ്ബുക്ക് ബിജെപിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ ആരോപിച്ചിരുന്നു. ബിജെപി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് നീക്കം ചെയ്യേണ്ടെന്ന് അംഖി ദാസ് ജീവനക്കാരോട് ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week