24.9 C
Kottayam
Friday, June 5, 2026

നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റു, ഫ്ലിപ്കാർട്ടിനെതിരെ കേന്ദ്ര നടപടി; വൻ തുക പിഴ,ഉല്‍പ്പന്നം തിരിച്ചെടുക്കണം

Must read

ന്യൂഡല്‍ഹി: രാജ്യത്ത് നിലവിലുള്ള നിർബന്ധിത മാനദണ്ഡങ്ങൾ ലംഘിച്ചതിന് ഫ്ലിപ്പ് കാർട്ടിനെതിരെ കേന്ദ്ര നടപടി. ഗാർഹിക ഉപഭോക്താക്കൾക്ക് നിലവാരം കുറഞ്ഞ പ്രഷർ കുക്കർ വിറ്റതിന് ഇ – കൊമേഴ്സ് സ്ഥാപനമായ ഫ്ലിപ്കാർട്ടിന് വൻ തുക പിഴ ശിക്ഷ ഏർപ്പെടുത്തി. പിഴ അടയ്ക്കുന്നതിനൊപ്പം വിറ്റയിച്ച നിലവാരമില്ലാത്ത പ്രഷർ കുക്കറുകളെല്ലാം ഉപഭോക്താക്കളെ അറിയിച്ച് തിരിച്ചെടുക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റിയാണ് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി ഫ്ലിപ്പ്കാർട്ടിന് എതിരെ നടപടിയെടുത്തത്. ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ചതിനും ഉപഭോക്താക്കളുടെ അവകാശങ്ങൾ ലംഘിച്ചതിനും 1,00,000 രൂപ പിഴയടക്കാനും കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

സ്വന്തം പ്ലാറ്റ്‌ഫോമിലൂടെ വിറ്റഴിച്ച 598 പ്രഷർ കുക്കറുകളും വാങ്ങിയ ഉപഭോക്താക്കളെ വിവരമറിയിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇവർക്ക് നൽകിയ പ്രഷർ കുക്കറുകൾ ഫ്ലിപ്കാർട്ട് തിരിച്ച് എടുക്കണം. ഉപഭോക്താക്കൾക്ക് അവരുടെ പക്കൽ നിന്ന് ഈടാക്കിയ വില തിരികെ നൽകാനും ഉത്തരവിൽ പറയുന്നു.

- Advertisement -

ഉത്തരവിൽ കമ്പനി എടുത്ത നടപടികളെ കുറിച്ച് 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും ഫ്ലിപ്പ്കാർട്ടിനോട് കേന്ദ്ര ഉപഭോക്‌തൃ സംരക്ഷണ അതോറിറ്റി ചീഫ് കമ്മീഷണർ നിധി ഖാരെ നിർദ്ദേശം നൽകി. ഇ – കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ഇത്തരം പ്രഷർ കുക്കറുകൾ വിൽക്കുന്നതിലൂടെ ഫ്ലിപ്പ്കാർട്ട് 1,84,263 രൂപ വരുമാനം നേടിയതായി സമ്മതിച്ചിരുന്നു. 2021 ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന ഗാര്‍ഹിക പ്രഷർ കുക്കർ ( ഗുണ നിലവാര നിയന്ത്രണം ) ഉത്തരവ് എല്ലാ ഗാർഹിക പ്രഷർ കുക്കറുകൾക്കും IS 2347:2017 മാനദണ്ഡ പാലനം നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ലംഘിച്ചതിനാണ് നടപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week