ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രണവിധേയത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കേരളം ആവശ്യപ്പെട്ട കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം. തോട്ടം മേഖലയ്ക്ക് തിങ്കളാഴ്ച മുതല്‍ ലോക്ക്ഡൗണ്‍ ഇല്ല. തോട്ടം മേഖലയ്ക്കു പുറമേ സുഗന്ധവ്യഞ്ജന തോട്ടങ്ങള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.
തെങ്ങിന്‍ തോപ്പുകള്‍ക്കും ലോക്ക്ഡൗണ്‍ ബാധകമല്ല. സഹകരണ സംഘങ്ങളും സൊസൈറ്റികള്‍ക്കും പ്രവര്‍ത്തിക്കാം. നേരത്തെ തോട്ടം മേഖലയെ കേന്ദ്രം പൂര്‍ണമായും ഒഴിവാക്കിയിരുന്നില്ല.
ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സാമ്പത്തിക പാക്കേജും കേന്ദ്രത്തിന്റെ പരിഗണനയിലുണ്ട്. ഇതുസംബന്ധിച്ച് ഇന്ന് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. അഞ്ച് ലക്ഷം കോടിയുടെ പാക്കേജ് പരിഗണനയിലെന്നാണ് വിവരം. ചെറുകിട വ്യവസായം, കാര്‍ഷ മേഖല തുടങ്ങിയവയെ പാക്കേജില്‍ പരിഗണിക്കും. കൂടാതെ ആദായ നികുതി ഇളവും പരിഗണനയിലുണ്ട്.