ന്യൂഡൽഹി:കേരളത്തിലെ സ്ഥിതി അതീവ ആശങ്ക ജനകമാണെന്നും കർശന ജാഗ്രത പുലർത്തണമെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൻ സംസ്ഥാന ചീഫ് സെക്രട്ടറിക്കു കത്തയച്ചു.സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി കേന്ദ്ര സംഘം വീണ്ടും കേരളത്തിൽ സന്ദർശനം നടത്തുമെന്നും കത്തിൽ വ്യക്തമാക്കി.
ജൂലൈ പത്തിനും പത്തൊൻപതിനും ഇടയിൽ കേരളത്തിൽ 91617 കോവിഡ് കേസുകളും 775 കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു എന്നും രാജേഷ് ഭൂഷന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.ജൂണ്‍ 28 ന് ശേഷം കോട്ടയത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ 64 ശതമാനം വർധനവാണ് ഉണ്ടായി. മലപ്പുറത്ത് 59 ശതമാനവും എറണാകുളത്ത് 46.5 ശതമാനവും തൃശൂരിൽ 45.4 ശതമാനവും വർധനവാണ് ഉണ്ടായിട്ടുള്ളത്.
ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ കണ്ടെ യ്ന്റ്മെന്റ് നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്.