ന്യൂഡല്‍ഹി: ഇന്ത്യയുടെ ഒരു തുണ്ട് ഭൂമി നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്രം. രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് കേന്ദ്രപ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവന. ഫിംഗര്‍ നാല് വരെയാണ് ഇന്ത്യന്‍ അതിര്‍ത്തി എന്നത് തെറ്റ്. യഥാര്‍ഥ നിയന്ത്രണരേഖ ഫിംഗര്‍ എട്ടിലാണ്. നാലില്‍ അല്ല. അതുകൊണ്ടാണ് ഫിംഗര്‍ എട്ട് വരെ സേന പട്രോളിംഗ് നടത്തിയത്.
1962ല്‍ കൈവശപ്പെടുത്തിയ 43,000 ചതുരശ്ര കിലോമീറ്റര്‍ ഇന്ത്യയുടേതാണ്. ചില മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത നല്‍കുന്നുവെന്നും പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ മണ്ണ് മോദി ചൈനയ്ക്ക് കൈമാറിയെന്നായിരുന്നു രാഹുല്‍ ഗാന്ധി പ്രസ്താവന. പ്രധാനമന്ത്രി ഏറ്റവും വലിയ ഭീരുവാണ്. മോദി ചൈനയ്ക്ക് കീഴടങ്ങിയെന്നും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ചൈന അതിര്‍ത്തി വിഷയങ്ങളില്‍ വ്യക്തത വേണം. സേന പിടിച്ച സ്ഥലങ്ങളെല്ലാം തിരിച്ചു നല്‍കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020 ഏപ്രിലില്‍ സ്ഥിതി പുനഃസ്ഥാപികാന്‍ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. ദെപ്‌സാങ് സമതലത്തിലും ഗോഗ്രയിലും ചൈന തുടരുന്നുവെന്നും രാഹുല്‍ പറഞ്ഞു.