ന്യൂഡല്‍ഹി: സംസ്ഥാനത്തെ കൊവിഡ് വാക്സിനേഷന്‍ നടപടികളെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രം. കേരളത്തില്‍ വാക്സിനേഷന്‍ നടപടികള്‍ വേഗത്തില്‍ അല്ലെന്നാണ് കേന്ദ്രം കുറ്റപ്പെടുത്തിയത്. മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് വാക്സിന്‍ നല്‍കുന്ന തോത് കേരളത്തില്‍ 25 ശതമാനത്തില്‍ താഴെയാണ്.
വാക്സിനെക്കുറിച്ചുള്ള ഭയമാണ് നടപടികള്‍ ഇഴഞ്ഞു നീങ്ങാന്‍ കാരണമെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം കുറ്റപ്പെടുത്തി. കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചതിന് ശേഷമുള്ള സാഹചര്യങ്ങള്‍ കേന്ദ്രം വിലയിരുത്തുന്നുണ്ട്.
വാക്സിനേഷനായി ആത്മവിശ്വാസം പകരാന്‍ പ്രചാരണ പരിപാടികള്‍ അടക്കമുള്ള കൂടുതല്‍ നടപടികള്‍ക്കും കേരളത്തിന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശം നല്‍കി. കേരളത്തിന് പുറമേ തമിഴ്നാട്, പഞ്ചാബ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലും വാക്സിനേഷന്‍ വേഗത്തില്‍ നടക്കുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിലയിരുത്തല്‍.