കോട്ടയത്ത് മോഷണം തടയാന്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷ്ടിച്ച് കള്ളന്‍ ‘മാതൃകയായി’
കോട്ടയം: മോഷണം തടയുന്നതിനായി സ്‌കൂളില്‍ സ്ഥാപിച്ച സി.സി.ടി.വി ക്യാമറകള്‍ മോഷണം പോയി. കോട്ടയം ജില്ലയിലെ പുത്തന്‍പുറത്തുള്ള ബ്ലോസം വാലി സ്‌കൂള്‍ ഓഫ് ഏയ്ഞ്ചല്‍സില്‍ മോഷണം തടയാന്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറകളുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം ഇവിടെ മോഷണ ശ്രമം ഉണ്ടായതിനെ തുടര്‍ന്നാണ് നിരീക്ഷണത്തിനായി ക്യാമറ സ്ഥാപിച്ചിരുന്നത്.
നാല് ക്യാമറകളാണ് സ്‌കൂള്‍ അധികൃതര്‍ സ്ഥാപിച്ചിരുന്നത്. ഇതില്‍ രണ്ടെണ്ണം മോഷ്ടിക്കുകയും രണ്ടെണ്ണം മുകളിലേക്ക് തിരിച്ച് വയ്ക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. അതേസമയം മുഖംമൂടി ധരിച്ചെത്തിയ ചെറുപ്പക്കാരനായ യുവാവിന്റെ ദൃശ്യം പുറത്തെ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ മാസം നടന്ന മോഷണത്തിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നിരിക്കുന്നത്.
ഓഗസ്റ്റില്‍ സ്‌കൂളിന്റെ ഗേറ്റും താഴും കതകിന്റെ പൂട്ടുകളും തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് കുറച്ച് പണവും ലാപ്ടോപ്പും കവര്‍ന്നിരുന്നു. ഓഫീസിന്റെ പൂട്ടു തുറക്കാന്‍ മോഷ്ടാവ് ശ്രമം നടത്തിയെങ്കിലും അതിനു സാധിച്ചിരുന്നില്ല.