ന്യൂഡൽഹി:2021-22 അധ്യയന വര്‍ഷത്തേക്കുള്ള പത്താംക്ലാസ്, 12 ബോര്‍ഡ് പരീക്ഷയ്ക്കുള്ള സ്കീം പ്രഖ്യാപിച്ച് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍. അക്കാദമിക് വര്‍ഷത്തെ രണ്ട് ടേമുകളായി വിഭജിച്ച് രണ്ട് ടേമിലും 50 ശതമാനം സിലബസ് വിഭജിച്ച് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ ഒന്നാം ടേം പരീക്ഷകള്‍ നവംബര്‍-ഡിസംബര്‍ മാസങ്ങളിലും രണ്ടാം ടേം പരീക്ഷ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലും നടക്കുമെന്നും സിബിഎസ്സി അറിയിപ്പില്‍ വ്യക്തമാക്കി. കൊവിഡ് മൂലം റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകളാക്കിയ സാഹചര്യത്തിലാണ് നടപടി.
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പ്രസക്തഭാഗങ്ങളിങ്ങനെ
മുന്ന് ടേമിലും ഇൻ്റേണൽ അസസ്മെൻ്റ്
അസസ്മെൻ്റിന് ഒരോന്നിനും CBSE യുടെ മാർഗ നിർദ്ദേശം
ഒരോ ഇൻ്റേണൽ അസസ്മെൻ്റ് കഴിയുമ്പോഴും ഉടന്‍ CBSE വെബ്സൈറ്റിൽ മാർക്ക് അപ്ലോഡ് ചെയ്യാൻ വെബ് പോര്‍ട്ടല്‍
പരീക്ഷ രണ്ട് ടേമായി നടത്തും
രണ്ട് ടേമിലെ കോവിഡ് സാഹചര്യത്തിൻ്റെയും, ഓൺലൈൻ ക്ലാസിൻ്റെയും അടിസ്ഥാനത്തിലും പുതുക്കിയ സിലബസ് ഉടൻ പ്രസദ്ധീകരിക്കും
പുതുക്കിയ സിലബസിൽ പാഠഭാഗം കുറയും
ആദ്യ ടേം പരീക്ഷ നവംബർ – ഡിസംബർ മാസങ്ങളിൽ
4 ആഴ്ച മുതൽ 8 വരെ പരീക്ഷ നടത്താൻ സ്കൂളുകൾക്ക് അവസരം
സ്കൂളുകളുടെ പ്രദേശങ്ങളിലെ കോവിഡ് സാഹചര്യം പരിഗണിച്ച് ഇൻ്റേണൽ പരീക്ഷ നടത്താം
രണ്ടാം ടേമിൽ കോവിഡ് വ്യാപനം ഉണ്ടായാൽ ഒന്നാം ടേമിലെ മാർക്ക് റിസൾട്ടിനായി പരിഗണിക്കും