മിമിക്രി കലാകാരന്മാര്‍ക്ക് സഹായഹസ്തവുമായി എം.എ യൂസഫലി
കൊച്ചി:കോവിഡ് മൂലം പ്രതിസന്ധിയിലായ മിമിക്രി കലാകാരന്മാര്‍ക്ക് സഹായ ഹസ്തവുമായി എം.എ യൂസഫലി. മിമിക്രി കലാകാരന്മാരുടെ സംഘടനയായ മായുടെ കുടുംബംഗങ്ങള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്താണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി രംഗത്തെത്തിയത്. കോവിഡ് മൂലം പ്രതിസന്ധി നേരിടുന്ന മിമിക്രി കലാകാരന്മാരുടെ കുടുംബത്തിന് സ്വാന്തനമായിട്ടാണ് എം.എ യൂസഫലിയുടെ ഇടപെടല്‍.
മിമിക്രി ആക്ടേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന് നിവേദനം നല്‍കിയതോടെയാണ് വിഷയത്തില്‍ ഇടപെടലെത്തിയത്. 300ലധികം മിമിക്രി കലാകാരന്മാര്‍ ഉള്‍പ്പെടുന്ന സംഘടനയിലെ കുടുംബാംഗങ്ങള്‍ക്കാണ് ഭക്ഷ്യകിറ്റ് വിതരണം ചെയ്ത്.
കൊച്ചി ലുലുവില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് മീഡിയ കോര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജില്‍ നിന്ന് ഭക്ഷ്യകിറ്റുകള്‍ മാ പ്രസിഡന്റും നടനുമായ നാദിര്‍ഷാ, സെക്രട്ടറിയും മുതിര്‍ന്ന മിമിക്രി കലാകാരനുമായ കെ.എസ്.പ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി. മാ സംഘടന പ്രഖ്യാപിച്ച 1000 രൂപ ഓണ സമ്മാനത്തിന് പിന്നാലെയാണ് യൂസഫലിയുടെ ഓണക്കിറ്റും എത്തിയത്.
പാഷാണം ഷാജി , ടിനി ടോം, ഹരിശ്രീ മാര്‍ട്ടിന്‍, കോട്ടയം നസീര്‍, കലാഭവന്‍ ജോഷി, കലാഭവന്‍ നവാസ്, കലാഭവന്‍ പ്രജോദ്, കലാഭവന്‍ ഷാജോണ്‍, വിനോദ് കെടാമംഗലം, തുടങ്ങിയവര്‍ പങ്കെടുത്തു. നാദിര്‍ഷയില്‍ നിന്ന് ഏലൂര്‍ ജോര്‍ജ്, സൈനന്‍ കെടാമംഗലം, സുമേഷ് തുടങ്ങിയവര്‍ ഭക്ഷ്യകിറ്റ് ഏറ്റുവാങ്ങി.