ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായ തെളിവെടുപ്പ് ഇന്ന്

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സി.ബി.ഐ കലാഭവന്‍ സോബിക്കൊപ്പം അപകടം നടന്ന സ്ഥലത്ത് എത്തി ഇന്ന് തെളിവെടുപ്പ് നടത്തും. സി.ബി.ഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരന്‍ നായരുടേയും ഡിവൈഎസ്പി അനന്ദകൃഷ്ണന്റേയും നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.

ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെടുന്നതിന് തൊട്ടു മുന്‍പ് ഒരു സംഘം ആളുകള്‍ കാര്‍ തല്ലിപ്പൊളിക്കുന്നത് കണ്ടിരുന്നുവെന്ന് കലാഭവന്‍ സോബി മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവം നടന്ന സ്ഥലത്തും ബാലഭാസ്‌കറിന്റെ വാഹനം അപകടത്തില്‍പ്പെട്ട സ്ഥലത്തും സിബിഐ സംഘം പരിശോധനയ്ക്ക് എത്തുന്നത്. കേസില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടേയും ഭാര്യയുടേയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു.

കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് കാര്‍ മരത്തിലിടിച്ചാണ് ബാലഭാസ്‌കറും മകളും മരിച്ചത്. ഭാര്യ ലക്ഷ്മിക്കും അര്‍ജുനും ഗുരുതര പരുക്കറ്റിരുന്നു. സംഭവ സ്ഥലത്ത് തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന കലാഭവന്‍ സോബിയുടെ മൊഴിയും സിബിഐ വിശദമായി പരിശോധിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News