പെരിയ ഇരട്ടക്കൊലപാതകം പുനരാവിഷ്‌കരിച്ച് സി.ബി.ഐ

വയനാട്: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകത്തില്‍ അന്വേഷണത്തിനായി സിബിഐ സംഘം പെരിയയിലെത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള സുകുമാരന്‍ നായരാണ് സംഘത്തലവന്‍. കൊലപാതകം നടന്ന സ്ഥലം ഉള്‍പ്പെടെ സന്ദര്‍ശിച്ച സംഘം കൃത്യം പുനരാവിഷ്‌കരിച്ചു.

ഇന്ന് രാവിലെയോട് കൂടിയാണ് സിബിഐ സംഘം പെരിയയിലെത്തിയത്. തുടര്‍ന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തി. ആദ്യ ഘട്ടത്തില്‍ ശരത് ലാലിന്റെ അമ്മാവനില്‍ നിന്ന് സിബിഐ സംഘം മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് കൊലപാതക രംഗം പുനരാവിഷ്‌കരിച്ചത്.

ബൈക്കിലെത്തുന്ന ശരത് ലാലിനേയും കൃപേഷിനേയും അക്രമി സംഘം അടിച്ചു വീഴ്ത്തുന്നതാണ് സിബിഐ വീണ്ടും അവതരിപ്പിച്ചത്. പെരിയയിലെ മറ്റിടങ്ങളിലും സിബിഐ സംഘം പരിശോധന നടത്തും. ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കളില്‍ നിന്ന് മൊഴിയെടുക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News