Home-bannerKeralaNewsRECENT POSTS
നെടുങ്കണ്ടം കസ്റ്റഡി മരണം; മുന്‍ എസ്.ഐ സാബു അറസ്റ്റില്‍
കൊച്ചി: പീരുമേട് സബ്ജയിലില്‍ റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച കേസില്‍ ഒന്നാം പ്രതി മുന്‍ എസ്‌ഐ കെ.എ. സാബുവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിന്റെ ജാമ്യം നേരത്തെ സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് സിബിഐയുടെ നടപടി.
ഇന്ന് സാബുവിനെ കോടതിയില്‍ ഹാജരാക്കും. നെടുങ്കണ്ടം തൂക്കുപാലത്ത് സാമ്പത്തിക തട്ടിപ്പു കേസില്‍ റിമാന്‍ഡിലായ വാഗമണ്‍ കോലാഹലമേട് സ്വദേശിയായ രാജ്കുമാര്‍ 2019 ജൂണ്‍ 21 നാണു പീരുമേട് സബ് ജയിലില്‍ റിമാന്‍ഡില്‍ ഇരിക്കെ മരിച്ചത്. രാജ്കുമാര്‍ ക്രൂരമര്‍ദനത്തിന് ഇരയായി എന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News