പൂച്ചയുടെ അറുത്തുമാറ്റിയ തല അനില്‍ അക്കര എം.എല്‍.എയുടെ പശുത്തൊഴുത്തില്‍,അജ്ഞാത ജീവിയ്ക്ക് പിന്നാലെ തൃശൂരുകാരുടെ ഉറക്കം കെടുത്തുന്ന പുതിയ വാര്‍ത്ത

<p>തൃശ്ശൂര്‍: പ്രത്യക്ഷപ്പെട്ട് നിമിഷ നേരംകൊണ്ട് മായുന്ന രൂപത്തെക്കുറിച്ച് ഈയിടെ ചര്‍ച്ചയായിരുന്നു. കുന്നംകുളത്ത് നിന്നും തൃശൂരില്‍ നിന്നുമാണ് ഇത്തരം വാര്‍ത്തകള്‍ വന്നത്. ഇപ്പോള്‍ എംഎല്‍എ അനില്‍ അക്കരയുടെ വീട്ടിലും ഇത്തരത്തില്‍ ഒരു സംഭവമാണ് നടന്നിരിക്കുന്നത്. പുലര്‍ച്ചെ അഞ്ചരയ്ക്ക് എംഎല്‍എയുടെ വീടിന് പുറകിലെ പശുത്തൊഴുത്തില്‍ വെള്ളവസ്ത്രം ധരിച്ച ഒരാളെ കണ്ടുവെന്നും, കുറച്ചു സമയത്തിന് ശേഷം പശുത്തൊഴുത്തിന് അടുത്ത് നിന്ന് ഒരാള്‍ നടന്നു പോയതായും കണ്ടുവെന്ന് സമീപത്തെ വീട്ടമ്മ പറഞ്ഞിരുന്നു. തുടര്‍ന്ന് രാവിലെ പശുത്തൊഴുത്തില്‍ അറുത്തുമാറ്റിയ പൂച്ചയുടെ തലയും കണ്ടു. പശുവിന് വെള്ളം കുടിക്കാന്‍ വേണ്ടി വച്ചിരിക്കുന്ന വലിയ പാത്രത്തിലാണ് പൂച്ചത്തല കണ്ടത്. ഇതോടെ പ്രദേശത്തെ ആളുകള്‍ ഭീതിയിലാണ്.</p>

<p>അനില്‍ അക്കര എംഎല്‍എയുടെ തൃശ്ശൂര്‍ പുറനാട്ടുകരയിലെ വീട്ടിലാണ് സംഭവം. അതേസമയം എംഎല്‍എ കുടുംബസമേതം താമസിക്കുന്ന വീട്ടില്‍ ഇങ്ങനെ ഒരു സംഭവമുണ്ടായത് സാമൂഹികവിരുദ്ധര്‍ വാര്‍ത്താപ്രാധാന്യത്തിനു വേണ്ടി ചെയ്തതാകാമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News