News

മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ

കൊച്ചി: മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് കത്തോലിക്ക സഭ. പ്രധാനമന്ത്രിയുമായി നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടാനാണ് സഭാ അധ്യക്ഷന്മാരുടെ തീരുമാനം. ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍സ് സ്വാമിയെ മോചിപ്പിക്കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും. നാളെ രാവിലെ 11 മണിക്കാണ് കത്തോലിക്ക സഭാ അധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ക്വാറന്റീനിലായതിനാല്‍ മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല.

സിബിസിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഒക്സ് വാള്‍ ഇഗ്‌നേഷ്യസ്, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബസലിസ് ക്ലീവിസ് കത്തോലികക് ബാവ എന്നിവരാണ് നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ശ്രീലങ്കയില്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ രാഷ്ട്രത്തലവന്‍ കൂടിയായ മാര്‍പാപ്പയെ ഔദ്യോഗികമായി ക്ഷണിച്ചാല്‍ മാത്രമേ ഇന്ത്യയിലേക്ക് എത്താന്‍ സാധിക്കുകയുള്ളു. മൂന്നര പതിറ്റാണ്ട് മുന്‍പാണ് ഒരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button