25.3 C
Kottayam
Saturday, September 28, 2024

CATEGORY

News

നോവാവാക്സിന് അനുമതി; കൗമാരക്കാര്‍ക്കുള്ള നാലാമത്തെ വാക്‌സിന്‍

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് പ്രതിരോധത്തില്‍ നോവാവാക്‌സ്(novavax) വാക്‌സിന്‍ കൂടി. വാക്സിന്റെ അടിയന്ത ഉപയോഗത്തിന് ഡിസിജിഐ(Drugs Controller General of India) അനുമതി നല്‍കി. 12 നും 18 നും ഇടയിലുള്ള കൗമാരക്കാരില്‍ കുത്തിവെക്കാനാണ്...

രക്തചന്ദനകടത്തിന് പിന്നില്‍ കോഴിക്കോട് സ്വദേശി? ആന്ധ്രയില്‍ നിന്ന് കടല്‍ മാര്‍ഗം ദുബായിലേക്ക് കടത്താന്‍ നീക്കം; കൂടുതല്‍ അറസ്റ്റിന് സാധ്യത

കൊച്ചി: ഓയില്‍ ടാങ്കറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രക്തചന്ദനം പിടികൂടിയ സംഭവത്തിന് പിന്നില്‍ കോഴിക്കോട് സ്വദേശിയെന്ന് സൂചന. ദുബായിലേക്ക് കടത്താന്‍ ശ്രമിച്ച രക്തചന്ദനമാണ് കൊച്ചിയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടിയത്. 2200 കിലോഗ്രാം കിലോഗ്രാം...

കായല്‍ സവാരിക്കുശേഷം വിശ്രമിക്കാന്‍ റെയില്‍വേ സ്റ്റേഷനിലെത്തി; കാസര്‍കോട് നിന്നും ‘കാണാതായ’ പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി

ആലപ്പുഴ: കാസര്‍കോടു നിന്നു കാണാതായ പെണ്‍കുട്ടിയെ ആലപ്പുഴയില്‍ കണ്ടെത്തി. റെയില്‍വേ സ്റ്റേഷനിലെ വിശ്രമമുറിയില്‍ നിന്നാണ് പതിനെട്ടുകാരിയെ കണ്ടെത്തിയത്. ഇരുപത്താറുകാരനും രണ്ടുകുട്ടികളുടെ പിതാവുമായ യുവാവും യുവതിക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. യുവതിയുടെ രക്ഷിതാക്കളുടെ പരാതിയിന്മേല്‍...

ശനിയാഴ്ച വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഉച്ചക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍ മനുഷ്യന്റെയും...

ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ ഇന്നുമുതല്‍; എല്‍.പിയില്‍ പരീക്ഷ വര്‍ക് ഷീറ്റ് മാതൃകയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ ഇന്ന് ആരംഭിക്കും. 34 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകളില്‍ വര്‍ക് ഷീറ്റ്...

അപ്രതീക്ഷിതം; 25ാം വയസില്‍ ടെന്നീസിനോട് വിട പറഞ്ഞ് ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബാര്‍ട്ടി

സിഡ്‌നി: ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടി ടെന്നീസില്‍ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്ട്രേലിയന്‍ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍...

ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയുടെ പശ്ചാത്തലത്തില്‍ ബസ് ചാര്‍ജ് കൂട്ടണമെന്ന ആവശ്യമുയര്‍ത്തി ഇന്ന് അര്‍ധരാത്രി മുതല്‍ സ്വകാര്യ ബസുകള്‍ പണിമുടക്കും. മിനിമം ചാര്‍ജ് 12 രൂപയാക്കി ഉയര്‍ത്തണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ യാത്രാ...

മലപ്പുറത്ത് ലോറി ബസിലിടിച്ച് യുവതി മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: കൊണ്ടോട്ടിയില്‍ നിയന്ത്രണം വിട്ട ലോറി ബസിലിടിച്ച് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ നഴിസിംഗ് ഓഫിസര്‍ സി വിജി(25)യാണ് മരിച്ചത്. അപകടത്തില്‍ ഇരുപതോളം പേര്‍ക്ക് പരുക്കേറ്റു. രാവിലെ 6 മണിക്കാണ് അപകടമുണ്ടായത്. കോഴിക്കോട്...

അസ്സം യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയില്‍

മലപ്പുറം: മങ്കട എലച്ചോലയില്‍ താമസിച്ചിരുന്ന അസ്സം യുവതിയുടെ കൊലപാതകത്തില്‍ ഭര്‍ത്താവ് പൊലീസ് പിടിയിലായി.കൊലപാതകത്തിനു ശേഷം കുട്ടികളേയും കൂട്ടി രക്ഷപെട്ട പ്രതിയെ അരുണാചല്‍പ്രദേശില്‍ ചൈനാ അതിര്‍ത്തിയ്ക്കടുത്തുള്ള ഒളിത്താവളത്തില്‍ നിന്നാണ് മലപ്പുറത്തെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്....

തുടർച്ചയായ രണ്ടാം ദിനവും എണ്ണവിലയിൽ വർധന

കൊച്ചി: പെട്രോൾ,(petrol) ഡീസൽ(diesel) വില കൂട്ടി. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ധന വില കൂടുന്നത്. ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനയാണ് ഉണ്ടായത്. ഡീസൽ വിലയിൽ 84 പൈസ കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന്...

Latest news