24.9 C
Kottayam
Friday, June 5, 2026

കേന്ദ്രമന്ത്രി പങ്കെടുത്ത പരിപാടിയിൽ അശ്ലീല ദൃശ്യം; അന്വേഷണം പ്രഖ്യാപിച്ച് പൊലീസ്

Must read

അസം: കേന്ദ്ര-സംസ്ഥാന മന്ത്രിമാർ പങ്കെടുത്ത പരിപാടിക്കിടെ പോൺ ദൃശ്യങ്ങൾ (porn videos)  സ്ക്രീനിൽ പ്രദർശിപ്പിച്ച സംഭവം അന്വേഷിക്കാൻ പൊലീസ്. സംഭവത്തെ തുടർന്ന് പ്രൊജക്ടർ ഓപ്പറേറ്ററെ അസം പൊലീസ് കസ്റ്റഡിയിലെടുത്തു.  കേന്ദ്രമന്ത്രിയും അസം മന്ത്രിയും മറ്റു ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത പൊതുപരിപാടിയുടെ വേദിയിലെ സ്ക്രീനിലാണ് പോൺ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്.

അസമിലെ ടിൻസുകിയ ജില്ലയിലെ ഹോട്ടലിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ (ഐഒസി) മെഥനോൾ കലർന്ന എം-15 പെട്രോൾ അവതരിപ്പിക്കുന്ന ചടങ്ങിനിടെയാണ് സംഭവം. കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക സഹമന്ത്രി രാമേശ്വർ തെലി, അസം തൊഴിൽ മന്ത്രി സഞ്ജയ് കിസാൻ, ഐഒസി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ വേ​ദിയിലുണ്ടായിരുന്നു. പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിനായി വേദിയിൽ സ്‌ക്രീൻ സ്ഥാപിച്ചിരുന്നു. ഈ സ്ക്രീനിലാണ് ഐഒസി ഉദ്യോഗസ്ഥൻ സംസാരിക്കുന്നതിനിടെ അശ്ലീല വിഡിയോ ദൃശ്യം പ്ലേ ചെ‌യ്തത്.

സംഘാടകർ ഇടപെട്ട് പോൺ വീഡിയോ നിർത്തിയെങ്കിലും സദസ്സിലുണ്ടായിരുന്ന ചിലർ സംഭവം മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തു. സൂം മീറ്റിങ് വഴിയും പരിപാടി തത്സമയം സ്ട്രീം ചെയ്തിരുന്നു. ഐഒസി ഉദ്യോ​ഗസ്ഥരിലൊരാൾ പരിപാടിയുടെ യൂസർ നെയിമും പാസ് വേ‍ഡും ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ഇതുപയോ​ഗിച്ച് കയറിയ ആൾ പോൺ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് നി​ഗമനം. സംഭവത്തിൽ ടിൻസുകിയ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവം താൻ കണ്ടില്ലെന്നും തന്റെ പേഴ്സണൽ സ്റ്റാഫ് വിവരമറിയിച്ചതിനെ തുടർന്ന് അന്വേഷണത്തിന് നിർദേശം നൽകിയെന്നും കുറ്റവാളികളെ കണ്ടെത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week