25.5 C
Kottayam
Friday, September 27, 2024

CATEGORY

News

ഇന്ന് രാത്രിയില്‍ എന്റെ കൂടെ കിടക്കാമോ എന്ന് ചോദിച്ചാല്‍, താല്‍പര്യം ഇല്ലെങ്കില്‍ പോണ്ട എന്ന് പറയുമോ അതോ അപമാനിച്ചവനെ അവന്റെ വീട്ടില്‍ പോയി ഒന്ന് പൊട്ടിക്കുമോ? വിനായകനോട് സംവിധായകന്‍

ഒരുത്തീ സിനിമയുടെ പ്രമോഷന്‍ വേദിയില്‍ വെച്ച് പത്ത് സ്ത്രീകളോട് താന്‍ സെക്സ് ചോദിച്ചിട്ടുണ്ടെന്നും ഇനിയും ചോദിക്കുമെന്നും പറഞ്ഞ നടന്‍ വിനായകനെതിരെ രോഷം ഉയരുകയാണ്. സംവിധായകന്‍ അഖില്‍ മാരാരും വിനായകനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്. 'മിസ്റ്റര്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയ്ക്ക് കൈക്കൂലി; ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ കുടുങ്ങി, വിജിലന്‍സ് പരിശോധനയില്‍ പിടിച്ചെടുത്തത് ആയിരങ്ങള്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ഒപിയില്‍ ചികിത്സയ്ക്കായി രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങിക്കുന്നുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പരിശോധനയ്ക്കിടെ ഓര്‍ത്തോ വിഭാഗം ഡോക്ടറായ രാമനുജന്റെ പക്കല്‍ നിന്ന് 2800 രൂപ വിജിലന്‍സ്...

വിനായകന്‍ പറഞ്ഞത് സദാചാരത്തിന്റെ ചങ്ങലകെട്ടി വളര്‍ത്താത്ത സ്വാഭാവിക സംഭാഷണം; സനല്‍കുമാര്‍ ശശിധരന്റെ കുറിപ്പ്

വിനായകന്റെ മീടു പരാമര്‍ശത്തിന് എതിരെ വന്‍ വിവാദമാണ് ഉയരുന്നത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ നടനെതിരെ രംഗത്ത് എത്തി. ഈ സാഹചര്യത്തിയല്‍ സംഭവത്തില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ആണ്‍കുയില്‍ പാടുന്നതും...

ഭാര്യ മരിച്ചതറിഞ്ഞില്ല; മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം

തൃശൂര്‍: വീട്ടമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആനവാരി ചിറ്റിലപ്പിള്ളി വീട്ടില്‍ സൈമണിന്റെ ഭാര്യ അല്‍ഫോന്‍സയാണ്(52) മരിച്ചത്. മാനസിക വെല്ലുവിളി നേരിടുന്ന ഭര്‍ത്താവ് ഭാര്യ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ചെലവഴിച്ചത് രണ്ടു ദിവസം. ബുധനാഴ്ച രാവിലെയാണ്...

യു.ഡി.എഫ് എം.പിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്റെ മുഖത്തടിച്ചു

ന്യൂഡല്‍ഹി: യു.ഡി.എഫ് എം.പിമാരെ പാര്‍ലെന്റ് മന്ദിരത്തിന് മുന്നില്‍ വച്ച് ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി വിജയ് ചൗക്കില്‍ നിന്നു പാര്‍ലമെന്റിലേക്ക് സമാധാനമായി മാര്‍ച്ച് ചെയ്ത് വന്ന എംപിമാരെ യാതൊരു പ്രകോപനവുമില്ലാതെ...

‘പാവപ്പെട്ടവരുടെ ചെറിയ സമ്പാദ്യങ്ങള്‍ ബി.എം.ഡബ്ല്യു കാര്‍ വാങ്ങാനല്ല’; വീട്ടുജോലിക്കാരിയുടെ പോസ്റ്റല്‍ നിക്ഷേപത്തിന് പലിശ കൊടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വീട്ടുജോലിക്കാരിയുടെ പോസ്റ്റല്‍ നിക്ഷേപത്തിന് പലിശ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്. വീട്ടുജോലിചെയ്ത് ജീവിക്കുന്ന തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി സരോജ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. 2012ല്‍ മുട്ടട പോസ്റ്റോഫീസില്‍ നിക്ഷേപിച്ച 20,000 രൂപയ്ക്ക്...

സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധന. പവന് 480 രൂപ കൂടി 38,360ല്‍ എത്തി. ഗ്രാം വില 60 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4795 രൂപ. രണ്ടു...

തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങി

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ പ്രഖ്യാപിച്ച ബസ് സമരത്തിനിടെ തിരുവനന്തപുരം നഗരത്തില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നു. മറ്റ് ജില്ലകളിലെ സമരം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ബസ് സമരം ഭാഗികമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. സംസ്ഥാനത്തെ...

മഹാ അപമാനം! ഉള്ളിലെ സകല വൃത്തികേടുകളും പുറത്തെടുത്ത് മെഴുകി അതില്‍ കിടന്നുരുണ്ട് നാറിക്കുഴഞ്ഞ വിനായകന്‍: ശാരദക്കുട്ടി

'ഒരുത്തി' സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള നടന്‍ വിനായകന്റെ പരാമര്‍ശം വിവാദമായിരിക്കുകയാണ്. സിനിമയില്‍ നിന്നുവരെ നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തി കഴിഞ്ഞു. വിനായകന്‍ മഹാ അപമാനമാണെന്നും മഹാ പരാജയമാണെന്നും ശാരദക്കുട്ടി കുറിച്ചു. 'ഒരു മികച്ച സിനിമയുടെ,...

നടി നിത്യാ മേനോനെ ഇനി വിവാഹം കഴിക്കാന്‍ താത്പര്യമില്ലെന്ന് സന്തോഷ് വര്‍ക്കി; ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നുവെന്ന് കുറിപ്പ്

നടി നിത്യാ മേനോനെ ഇനി വിവാഹം കഴിക്കില്ലെന്ന് വൈറല്‍ താരമായ സന്തോഷ് വര്‍ക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രഖ്യാപനം. മോഹന്‍ലാല്‍ ചിത്രമായ ആറാട്ട് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണമാണ് സന്തോഷ് വര്‍ക്കിയെ സോഷ്യല്‍മീഡിയയുടെ താരമാക്കിയത്....

Latest news