28.8 C
Kottayam
Thursday, June 4, 2026

ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം,സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

Must read

തിരുവനന്തപുരം: കൊടുംചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി വരും ദിവസങ്ങളിൽ പരക്കെ മഴ കിട്ടിയേക്കും. ബംഗാൾ ഉൾകടലിൽ ന്യുന മർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുനമർദ്ദം അടുത്ത 48 മണിക്കൂറിനുള്ളിൽ അതി തീവ്ര മർദ്ദമായി ( Depression ) ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വർഷത്തെ  മൂന്നാമത്തെ ന്യുന മർദ്ദമാണ് നിലവിൽ രൂപപ്പെട്ടിരിക്കുന്നത്. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ശ്രീലങ്ക നിര്‍ദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപ്പെടുക.ആന്ധ്ര ഒ‍ഡീഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. നേരിയ മാറ്റം സംഭവിച്ചാല്‍  പശ്ചിമ ബംഗാള്‍ തീരമോ, ബംഗ്ളാദേശ് തീരമോ ആയേക്കാം. മേയ് 13 ഓടെ തീരം കടന്നേക്കും. ഈ സിസ്റ്റം കേരളത്തിലും  തെക്കന്‍ തമിഴ്നാട്ടിലും ശക്തമായ മഴക്കും കാറ്റിനും കാരണമായേക്കും.കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോട് കൂടിയ മഴ തുടരാൻ സാധ്യതയുണ്ട്. പക്ഷെ നിലവിൽ ഒരു ജില്ലയിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഴ ജാ​ഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. മത്സ്യത്തൊഴിലാളികൾക്കും പ്രത്യേക ജാ​ഗ്രത നിർദ്ദേശമില്ല.

കേരളത്തിന്‍റെ കാലാവസ്ഥ മാറി മറിയുകയാണ്. ചുട്ടുപൊള്ളുന്ന വേനല്‍ക്കാലത്തും അപ്രതീക്ഷിതമായി മഴ കിട്ടുന്നു. മാര്‍ച്ച് 1 മുതല്‍ മെയ് 30 വരെയാണ് കേരളത്തില്‍  വേനല്‍ക്കാലമായി കണക്കാക്കുന്നത്. ഇാ വേനല്‍ക്കാലത്ത് ഇതുവരെ കേരളത്തില്‍ 66 ശതമാനം അധിക മഴയാണ് പെയ്തത്. 156.1 മി.മി. മഴ കിട്ടേണ്ട സ്ഥാനത്ത് പെയ്തിറങ്ങിയത് 259 മി.മി.മഴ . (large excess)ഏറ്റവും കൂടുതല്‍ മഴ കിട്ടിയത്  കാസര്‍കോട് ജില്ലയിലാണ്. 189 ശതമാനം അധിക മഴയാണ്  പെയ്തത്. തിരുവനന്തപുരത്ത് ശരാശരി ലഭിക്കണ്ട മഴയേക്കാള്‍ 4 ശതമാനം  അധിക മഴ മാത്രമാണ് പെയ്തത്. കണ്ണൂര്‍, വയനാട്, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ശരാശരി ലഭിക്കേണ്ട മഴയേക്കാള്‍ ഇരട്ടിയിലധികം മഴ ഇതുവരെ കിട്ടി. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കനുസരിച്ച് കേരളത്തിലെ 9 ജില്ലകളി‍ല്‍  ശരാശരി ലഭിക്കേണ്ട മഴയേക്കാല്‍ 60 ശതമാനത്തിലധികം മഴ ഇതുവരെ കിട്ടി.

വേനൽമഴ കനിഞ്ഞെങ്കിലും ചൂടിന് കുറവില്ല. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ശരാശരി താപനലിയിൽ 2 ഡി​ഗ്രിയോളം വർദ്ധനയുണ്ട്.കോട്ടയത്താണ്ഏണ് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയിരിക്കുന്നത്. 36.5 ഡി​ഗ്രി സെൽഷ്യസ്. ശരാശരി താപനിലയിൽ നിന്നും 2.6 ഡി​ഗ്രി കൂടുതലാണിത്.ആലപ്പുഴയിലും, തിരുവനന്തപുരത്തും താപനിലയിൽ രണ്ട് ഡി​ഗ്രിയിലേറെ വർദ്ധനയുണ്ട്.

- Advertisement -

ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചക്രവാതച്ചുഴികളും ന്യൂനമർദ്ദവുമാണ് കേരളത്തിൽ വേനൽമഴ കനിയാൻ വഴിയൊരുക്കിയത്. മാർച്ചിൽ 2 ന്യൂനമർദ്ദവും ഏപ്രിലിൽ 3 ചക്രവാതച്ചുഴികളുമാണ് ബം​ഗാൾ ഉൾക്കടലിൽ രൂപം കൊണ്ടത്.  മണ്‍സൂണ്‍ കാലത്തേതിന് സമാനമായ മഴയാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ഇതു മൂലം കിട്ടിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

Popular this week