25.5 C
Kottayam
Friday, September 27, 2024

CATEGORY

News

മദ്യപിച്ചെത്തി വഴക്ക്; തൃശൂരില്‍ യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചുമൂടി

തൃശൂര്‍: തൃശൂരില്‍ യുവാവിനെ സഹോദരന്‍ കൊന്ന് കുഴിച്ചു മൂടി. ചേര്‍പ്പ് മുത്തുള്ളിയാലിലാണ് സംഭവം. കെ.ജെ. ബാബു(27) ആണ് മരിച്ചത്. സംഭവത്തില്‍ ഇയാളുടെ സഹോദരന്‍ കെ.ജെ. സാബു(24)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാബു സ്ഥിരമായി മദ്യപിച്ചെത്തി വീട്ടില്‍...

വസ്ത്രത്തേയും തന്നേയും കളിയാക്കി ചിരിച്ചു; സ്‌കൂളിന് മുന്നിലെ വെയ്റ്റിങ് ഷെഡിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു

തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ പരിഹസിച്ചതിന്റെ പേരില്‍ സ്‌കൂളിന് സമീപത്തെ വെയ്റ്റിങ് ഷെഡിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞതായി ആരോപണം. കുറ്റിച്ചല്‍ പരുത്തിപ്പള്ളി സ്‌കൂളിനു മുന്നിലെ വെയിറ്റിങ് ഷെഡിലേക്ക് പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തിലാണ് പോലീസിന്റെ നിഗമനം....

കരള്‍ രോഗത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ സ്വരൂപിച്ച് നല്‍കിയ പണവും 2 പവന്റെ വളയും മോഷ്ടിക്കപ്പെട്ടു; കണ്ണീരോടെ ഉഷ

കൊച്ചി: നാട്ടുകാരുടെ സഹായത്തോടെ ചികിത്സയ്ക്കായി സ്വരുക്കൂട്ടിയ പണം ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ അപഹരിക്കപ്പെട്ടതോടെ ചികിത്സ മുടങ്ങി വീട്ടിലേക്ക് മടങ്ങി ഉഷ. വൈറ്റില സഹകരണ റോഡില്‍ വലിയപറമ്പില്‍ ഉഷയ്ക്കാണ് ഈ ദുര്‍ഗതി. ഉഷ എറണാകുളം സൗത്ത്...

നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട; 225 പവന്‍ പിടികൂടി, മൂന്നു പേര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശ്ശേരിയില്‍ വന്‍ സ്വര്‍ണവേട്ട. 225 പവനോളം സ്വര്‍ണവുമായി മൂന്നു പേര്‍ പിടിയില്‍. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് പിടികൂടിയത്. തിരൂരങ്ങാടി സ്വദേശി യൂസഫ്, പള്ളിത്തോട് സ്വദേശി മുനീര്‍ , മലപ്പുറം സ്വദേശി...

മുല്ലപ്പെരിയാര്‍: മേല്‍നോട്ട സമിതിക്കു കൂടുതല്‍ അധികാരം, ജലനിരപ്പ് ഉയര്‍ത്തില്ല

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ മേല്‍നോട്ട സമിതിക്കു കൂടുതല്‍ അധികാരം നല്‍കുമെന്ന് സുപ്രീം കോടതി. ഇതു സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ കേരളത്തിനും തമിഴ്നാടിനും ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശം നല്‍കി. മേല്‍നോട്ട സമിതിയുടെ...

കേരളത്തില്‍ തിങ്കളാഴ്ച വരെ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശം

തിരുവന്തപുരം: കേരളത്തില്‍ മാര്‍ച്ച് 28 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉച്ചക്ക് രണ്ട് മുതല്‍ രാത്രി പത്തുവരെ ഇടിമിന്നല്‍ സാധ്യത കൂടുതലാണെന്നും ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ജാഗ്രതാ...

എനിക്ക് രണ്ടുമൂന്നെണ്ണം കിട്ടി, ഹൈബിയ്ക്ക് കിട്ടിയത് ചറപറാന്ന് ആയതോണ്ട് എണ്ണാന്‍ പറ്റിയില്ല; ട്രോളി സോഷ്യല്‍ മീഡിയ

ന്യൂഡല്‍ഹി: പാര്‍ലമെന്റിനു മുന്‍പില്‍ യുഡിഎഫ് നേതാക്കള്‍ നടത്തിയ പ്രതിഷേധ പ്രകടത്തിനു നേരെ പോലീസ് മര്‍ദ്ദനം അരങ്ങേറിയതിനെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത്. കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന്‍, രമ്യാ ഹരിദാസ് എന്നുള്ളവര്‍ക്ക് ഡല്‍ഹി...

സില്‍വര്‍ ലൈന്‍: മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി; വൈകിട്ട് മാധ്യമങ്ങളെ കാണും

ന്യൂഡല്‍ഹി: സില്‍വര്‍ ലൈനിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ, മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച 20 മിനുട്ട് നീണ്ടു നിന്നു. ചീഫ് സെക്രട്ടറി...

കൊവിഡ്: വ്യാജമായി സഹായം കൈപ്പറ്റിയവര്‍ക്ക് പിടി വീഴും; അന്വേഷണത്തിന് നിര്‍ദേശം

ന്യൂഡല്‍ഹി: കൊവിഡ് മരണത്തിനുള്ള നഷ്ടപരിഹാരത്തിനായി വ്യാജമായി അപേക്ഷ നല്‍കുകയോ സഹായം കൈപ്പറ്റുകയോ ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി അനുമതി നല്‍കി. കേരളം, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ അപേക്ഷകളില്‍ കേന്ദ്ര...

പള്‍സര്‍ സുനിയെ പിടിച്ച് ഹീറോയായ അനന്തലാല്‍ മോന്‍സന്റെ പണം വാങ്ങി കുടുങ്ങി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ കോടതി മുറിക്കുള്ളില്‍ നിന്നു കസ്റ്റഡിയിലെടുത്ത് ഹീറോയായ സിഐ അനന്തലാല്‍ പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ പക്കല്‍ നിന്നും പണം കൈപ്പറ്റിയതായി റിപ്പോര്‍ട്ട്. കൊച്ചി...

Latest news