24.1 C
Kottayam
Monday, September 30, 2024

CATEGORY

Home-banner

ഈരാറ്റുപേട്ടയില്‍ ഉരുള്‍പൊട്ടല്‍; കോട്ടയത്തിന്റെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കോട്ടയം: ഈരാറ്റുപേട്ട അടുക്കത്ത് ഉരുള്‍പ്പൊട്ടി. വെള്ളിയാഴ്ച പുലര്‍ച്ചെ പന്ത്രണ്ടേകാലോടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. സംഭവസ്ഥലം കൃത്യമായി മനസിലാക്കാന്‍ സാധിച്ചിട്ടില്ല. ജനവാസ മേഖലയിലല്ല ഉരുള്‍പൊട്ടിയതെന്നാണ് വിവരം. ഇതോടെ ഈരാറ്റുപേട്ട ടൗണില്‍ ഉള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം...

കാലവര്‍ഷം കലിതുള്ളുന്നു; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം വിതച്ചത് വയനാട് ജില്ലയില്‍

വയനാട്: കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചത് വയനാട് ജില്ലയില്‍. നാലു ദിവസമായി ഇടതടവില്ലാതെ പെയ്ത പെരുമഴയില്‍ വയാനാട്ടില്‍ പ്രളയവും ഉരുള്‍പൊട്ടലും ആളപായവും കനത്ത നാശനഷ്ടവുമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുട്ടില്‍ മലയിലുണ്ടായ...

ദുരിതം വിതച്ച് കേരളത്തില്‍ കനത്ത മഴ; മരണസംഖ്യ ഉയരുന്നു, ജാഗ്രതാ നിര്‍ദ്ദേശവുമായി ദുരന്തനിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തിപ്രാപിച്ചതോടെ ജനങ്ങള്‍ ദുരിതത്തില്‍. കാലവര്‍ഷം കനത്തതോടെ ഏതാണ്ട് പ്രളയസമാനമായ അവസ്ഥയാണ് സംസ്ഥാനത്ത് ഉടലെടുത്തിരിക്കുന്നത്. കനത്ത മഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 15 ആയി. വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലുമാണ്...

നെടുമ്പാശേരി വിമാനത്താവളം അടച്ചു

കൊച്ചി:നെടുമ്പാശ്ശേരി വിമാനത്താവളം താത്കാലികമായി അടച്ചു.മുൻ കരുതൽ നടപടികളുടെ ഭാഗമായാണ് അർദ്ധ രാത്രി വരെ അടച്ചിട്ടത്. നെടുമ്പാശേരി വഴിയുള്ള വിമാനങ്ങൾ താൽക്കാലികമായി വഴി തിരിച്ചുുവിടും.

ജില്ലകളിലേക്ക് മന്ത്രിമാര്‍; സൈന്യത്തിന്‍റെ സേവനം തേടി

  തിരുവനന്തപുരം:കനത്ത പേമാരി തുടരുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ദുരിതബാധിത പ്രദേശങ്ങളിലെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. രക്ഷാപ്രവര്‍ത്തനത്തിന് ജില്ലാ ഭരണകൂടങ്ങളെ സഹായിക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ...

വയനാട്ടിൽ വൻ ഉരുൾപൊട്ടൽ നിരവധി പേരെ കാണാതായതായി ആശങ്ക

  വയനാട്: മേപ്പാടിയിൽ വൻ ഉരുൾപൊട്ടൽ.നിരവധി പേരെ കാണാതായതായി ആശങ്ക. എത്ര വലിയ അപകടം ആണെന്ന് പോലും വിലയിരുത്താൻ കഴിയാത്ത അത്രയും ഗുരുതരമായ അവസ്ഥയാണ് ഉരുൾപ്പൊട്ടലുണ്ടായ മേപ്പാടിയിലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ദേശീയ ദുരന്ത നിവാരണ...

ശക്തമായ മഴ: ഇടുക്കിയില്‍ വ്യാപകമായ നാശനഷ്ടം, ഒരു കുട്ടി ഉള്‍പ്പെടെ നാലു മരണം

  ഇടുക്കി: രണ്ടു ദിവസങ്ങളിലായി പെയ്യുന്ന ശക്തമായ മഴമൂലം ഇടുക്കി ജില്ലയില്‍ വ്യാപകമായ നാശനഷ്ടം. ഒരു കുഞ്ഞ് ഉള്‍പ്പെടെ നാാലുപേർ മരിച്ചു. പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും. അനവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിപ്പാര്‍പ്പിച്ചു. വിവിധ...

നിലമ്പൂര്‍ വെള്ളത്തില്‍, എം.എല്‍.എ സുഖവാസത്തിലെന്ന് വ്യാജപ്രചരണം; പോസ്റ്റിട്ടയാളെ വലിച്ച് കീറി ഒട്ടിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ

മലപ്പുറം: കനത്തമഴയെ തുടര്‍ന്ന് നിലമ്പൂരും പരിസരവും പൂര്‍ണമായും വെള്ളത്തിനടിയിലായി കഴിഞ്ഞു. താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും വെള്ളം കയറിയ വീടുകളില്‍ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്ന ജോലി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെ രാഷ്ട്രീയ...

കനത്ത മഴ: 10 ജില്ലകൾക്ക് നാളെ അവധി, പരീക്ഷകൾ മാറ്റി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ നാളെ (ആഗസ്റ്റ് 9 വെള്ളിയാഴ്ച) അവധി പ്രഖ്യാപിച്ചു. കണ്ണൂര്‍,കോഴിക്കോട്, മലപ്പുറം,എറണാകുളം, കോട്ടയം,തൃശ്ശൂര്‍,ആലപ്പുഴ, പത്തനംതിട്ട,ഇടുക്കി, പാലക്കാട് ജില്ലകളിലാണ് അവധി...

കോട്ടയം, ആലപ്പുഴ, തൃശൂർ, മലപ്പുറം ജില്ലകൾക്ക് നാളെ അവധി

മലപ്പുറം: ജില്ലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ശക്തമായി തുടരുന്ന തിനാലും നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ...

Latest news