30.7 C
Kottayam
Thursday, October 3, 2024

CATEGORY

Home-banner

ഇന്ന് മഴയെത്തും; മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

തിരുവനന്തപുരം: ചൂടിൽ വെന്തുരുകുന്ന സംസ്ഥാനത്തിനു പ്രതീക്ഷ നൽകി അടുത്ത 10 ദിവസത്തേക്ക് മഴ മുന്നറിയിപ്പ്. ഇന്ന് അർധരാത്രി മുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടെ മഴ ലഭിക്കാൻ സാധ്യത. നാളെ വൈകിട്ടു മുതൽ...

മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവും അടക്കം അഞ്ചുപേർക്കെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുമായുള്ള തര്‍ക്കത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിൻദേവ് എം.എല്‍.എയ്ക്കുമെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവിന്റെ ഹര്‍ജിയില്‍ കോടതി നിര്‍ദേശപ്രകാരമാണ് കേസെടുത്തത്. മേയർ അടക്കം അഞ്ച് പേര്‍ക്കെതിരേയാണ്...

നടി കനകലത അന്തരിച്ചു

തിരുവനന്തപുരം:സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയങ്കരിയായ നടി കനകലത അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. അഭിനയരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ മലയാളത്തിലും തമിഴിലും സജീവമായിരുന്നു കനകലത. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. കുറച്ച് വർഷമായി മറവിരോഗവും പാർക്കിൻസൺസും ബാധിച്ച്...

സംവിധായകൻ ഹരികുമാർ അന്തരിച്ചു; വിടവാങ്ങിയത് സുകൃതം അടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍

തിരുവനന്തപുരം: സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാർ അന്തരിച്ചു. 70 വയസ്സായിരുന്നു. അർബുദം ബാധിച്ച് ചികിത്സയിലിരിക്കെ വൈകുന്നേരം അഞ്ചരയോടെ തിരുവനന്തപുരത്തുവെച്ചാണ് അന്ത്യം. സുകൃതം, ഉദ്യാനപാലകൻ, എഴുന്നള്ളത്ത് തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സൃഷ്ടാവാണ് ഹരികുമാർ. 1981 മുതൽ...

കന്യാകുമാരിയിൽ തിരയിൽപ്പെട്ട് അഞ്ച് മെഡിക്കൽ വിദ്യാർഥികൾ മരിച്ചു,രണ്ടുപേരെ രക്ഷപ്പെടുത്തി

കന്യാകുമാരി: കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തഞ്ചാവൂര്‍ സ്വേദേശി ഡി. ചാരുകവി (23), നെയ്‌വേലി സ്വദേശി ബി. ഗായത്രി (25), കന്യാകുമാരി...

ശവമഞ്ചം ചുമന്ന് മേയർ, സല്യൂട്ട് നൽകി പോലീസ്,കളിപ്പാട്ടങ്ങള്‍ അര്‍പ്പിച്ച് നാട്ടുകാര്‍; വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിന് വിട നല്‍കി കൊച്ചി നഗരം

കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു. പുല്ലേപ്പടി പൊതുശ്മശാനത്തില്‍ പോലീസിന്റെയും കൊച്ചി കോര്‍പറേഷന്റെയും നേതൃത്വത്തിലായിരുന്നു സംസ്‌കാരം. വിടരുംമുമ്പേ കൊഴിഞ്ഞ കുരുന്നിനെ സല്യൂട്ട് നല്‍കിയാണ് പോലീസ് യാത്രയാക്കിയത്. മേയര്‍ ഉള്‍പ്പെടെയുള്ളവരാണ്...

പൂഞ്ച് ഭീകരാക്രമണം: ഭീകരരുടെ രേഖാചിത്രം പുറത്തുവിട്ടു,വിവരം നൽകുന്നവർക്ക് 20 ലക്ഷം

ജമ്മു: ജമ്മു-കശ്മീരിലെ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിനുനേരേയുണ്ടായ ഭീകരാക്രമണത്തിലെ പ്രതികളായ രണ്ട് പാകിസ്താൻ തീവ്രവാദികളുടെ രേഖാചിത്രം സൈന്യം പുറത്തുവിട്ടു. ഇവരെ കണ്ടെത്താൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് ഇരുപത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച വൈകീട്ട്...

ഐഎസ്‌സി-ഐസിഎസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി:രാജ്യത്ത് ഐഎസ്‌സി - ഐസിഎസ്‌ഇ സിലബസ് പ്രകാരമുള്ള പത്താം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാജ്യത്താകെ പരീക്ഷയെഴുതിയവരിൽ 99.47% വിദ്യാര്‍ത്ഥികളും പത്താം ക്ലാസിൽ വിജയിച്ചു. പന്ത്രണ്ടാം ക്ലാസിലേക്ക് 98.19% ആണ് രാജ്യത്തെ വിജയം....

കള്ളക്കടൽ ഭീഷണി തുടരുന്നു; കേരള തീരത്ത് ഇന്ന് ഓറഞ്ച് അലർട്ട്; ‘ബീച്ചിലേക്കുള്ള യാത്രയും വിനോദവും ഒഴിവാക്കണം’

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഓറഞ്ച് അലർട്ട് ഇന്നും തുടരും. ഇന്ന് 3.30 വരെ 1.5 മീറ്റർ വരെ ഉയരത്തിൽ...

‘അയോധ്യയിൽ പോയതിന് പാർട്ടി ഓഫീസിൽ പൂട്ടിയിട്ടു’; കോൺ​ഗ്രസ് ദേശീയ മാധ്യമ കോ-ഓർഡിനേറ്റർ പാർട്ടി വിട്ടു

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമ്മിറ്റി ഓഫീസില്‍ അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു. ചത്തീസ്ഗഢിലെ പാര്‍ട്ടി ആസ്ഥാനത്തെ മുറിയിലേക്ക് ബലമായി...

Latest news